Tuesday, December 23, 2008

ലോകത്തിലെ ഏറ്റവും മനോഹരമായ മൂന്നു വീഡിയോകള്‍

ലോകത്തിലെ ഏറ്റവും മനോഹരമായ ചിരി




ലോകത്തിലെ ഏറ്റവും മനോഹരമായ പാട്ട്



ലോകത്തിലെ ഏറ്റവും മനോഹരമായ ----------
കണ്ടിട്ട് നിങ്ങള്‍ തന്നെ പറ. വോള്യം കൂട്ടി വച്ചാലെ ശരിക്ക് മനസിലാകൂ


Sunday, December 14, 2008

കൊതിയൂറും രുചിക്കുപിന്നിലെ കൊടും ക്രൂരതകള്‍



വീഡിയോ കടപ്പാട് - ഏഷ്യാനെറ്റ് ന്യൂസ്

പച്ചമുളക് അരച്ച് കണ്‍പോളക്കുള്ളില്‍ വച്ചാല്‍ എങ്ങിനുണ്ടാകും?.

ഏഷ്യാനെറ്റ് ന്യൂസില്‍ വന്ന ഈ വാര്‍ത്ത‍ കാണാന്‍ കണ്ണുമാത്രം പോര അത് കാണുന്നവര്‍ക്ക് ഒരു മനുഷ്യ
ഹൃദയം കൂടി വേണം.

Monday, December 8, 2008

ഇങ്ങനെ വരയ്ക്കാന്‍ എത്ര പേര്‍ക്ക് കഴിയും




ഇങ്ങനെ വരയ്ക്കാന്‍ എത്ര പേര്‍ക്ക് കഴിയും

ലോകത്തിലെ എല്ലാ മൃഗ സ്നേഹികള്‍ക്കും, മനുഷ്യന്‍റെ ഒരിക്കലും തീരാത്ത സ്വാര്‍ത്ഥതക്കും, ക്രൂരതകള്‍ക്കും ഇരയായി ജീവന്‍വെടിഞ്ഞ, ഇപ്പോഴും ഇഞ്ച് ഇഞ്ചായി മരണത്തിനു കീഴടങ്ങുന്ന എല്ലാ മൃഗങ്ങള്‍ക്കും, പ്രത്യേകിച്ച് ആനകള്‍ക്കും

വളരെയധികം ഹൃദയ വേദനയോടെ .......

Sunday, November 9, 2008

രാരവേണു ഗോപബാല രാജിത സദ്ഗുണ ജയശീലാ.....


ഞാന്‍ - സഹപാഠികള്‍ - ഗുരു
തിരുവനന്തപുരം VJT ഹാളില്‍

Sunday, October 19, 2008

പിച്ചക്കാരുടെ ഹരിതവിപ്ലവം





ഫോട്ടോ കടപ്പാട് - pratyush.instablogs.com/





ഇവിടെ പട്ടിണിയാണെന്നും, ആഹാരമായി  തരുന്ന ഭിക്ഷ കുറച്ചു കൂടുതല്‍ തരണമെന്നും ഭരണപക്ഷം

യാചനക്കു ദൈന്യത പോരെന്നും, ഞങ്ങള്‍ ആണെങ്കില്‍ ഇതിലും നന്നായി യാചിക്കുമെന്നു പ്രതിപക്ഷം

ഇരു പക്ഷങ്ങളുടെയും യജമാനന്മാര്‍ താമസിക്കുന്ന കൊട്ടാരത്തിനുമുന്പില്‍ കിടന്നു യാചിക്കാന്‍ പിരിവെടുത്തു യാത്രയാകുന്ന ഭരണപക്ഷം

ഭിക്ഷ ചോദിച്ചു പോയ സമയം ശരിയല്ലെന്ന് പറഞ്ഞ് അലമുറയിടുന്ന പ്രതിപക്ഷം

ഇതിനിടയില്‍ ഇവിടെ വിളഞ്ഞു കൊയ്തെടുത്ത നെല്ല് സംഭരിക്കാന്‍ സംവിധാനം ഇല്ലാതെ, ബാക്കിയുള്ളവ കൊയ്യാന്‍ സമ്മതിക്കാതെ അവ കിളിര്‍ത്ത് നാടെങ്ങും ഹരിതാഭമായി

ഒരു പക്ഷെ ഇതാവാം നമ്മുടെ ഹരിതവിപ്ലവം

Wednesday, September 24, 2008

ഇതിന്‍റെയൊക്കെ വല്ല ആവശ്യവുമുണ്ടോ?

ദേ ഈ താഴത്തെ പടത്തില്‍ ക്ലിക്കിയാല്‍ ലോകത്തില്‍ ഇപ്പോഴുള്ള മൊത്തം മതങ്ങളുടെയും വിശ്വാസികളുടെയും എകദേശ കണക്കു കിട്ടും.



എത്ര തരം മതങ്ങള്‍, എത്ര തരം വിശ്വാസങ്ങള്‍, എന്തുമാത്രം ദൈവങ്ങള്‍. എന്നിട്ട് വല്ല പ്രയോജനവും ഉണ്ടോ?


ഇപ്പം മതം കൊണ്ടുള്ള പ്രയോജനം ഭീകരന്മാര്‍ക്കും, മത മേലാളന്‍മാര്‍ക്കും പിന്നെ രാഷ്ട്രീയക്കാര്‍ക്കും മാത്രമാണ്.


ഈ അടുത്ത് നടന്ന ഏറ്റവും ഭീകരമായ സംഭവങ്ങള്‍ ഒന്നോര്‍ത്തു നോക്കിക്കേ...... എല്ലാ സംഭവങ്ങളിലും മതത്തിനും, മത മേലാളന്‍മാര്‍ക്കും, രാഷ്ട്രീയക്കാര്‍ക്കും ഒരു നല്ല പങ്കുണ്ട്‌. ഇതൊക്കെ കണ്ടു നിസ്സഹായരായി നില്ക്കുന്ന കുറെ stupid ദൈവങ്ങളും......




ഓടിച്ചിട്ട്‌ വെട്ടിയും, ചുട്ടു കരിച്ചും, ബോംബ് പൊട്ടിച്ചും കൊല്ലാന്‍ കുറെ
സാധാരണക്കാരുണ്ടല്ലോ















ഇനി എന്നാണോ നമ്മുടെയൊക്കെ കണ്ണ് തുറക്കുക ?

Sunday, September 14, 2008

ഓണം വല്യ കുഴപ്പമില്ലാരുന്നു



ഓഫീസിലെ സദ്യ

എന്‍റെ ഇല




ചേട്ടന്‍


അളിയന്‍



അനു‌ (അനൂപ് ആന്‍റണി)



ഞാന്‍



ജോര്‍ജ് ചേട്ടനും ഭാര്യയും
(അന്നു‌ പരിചയപ്പെട്ട പുതിയ കൂട്ടുകാരന്‍)


അനു‌ ജോര്‍ജ് ചേട്ടന്‍റെ വള്ളത്തില്‍


ഞാന്‍ ജോര്‍ജ് ചേട്ടന്‍റെ വള്ളത്തില്‍


ഞങ്ങളെ കരയില്‍ ഇറക്കിയതിനു ശേഷം ജോര്‍ജ് ചേട്ടന്‍ വള്ളം കെട്ടാന്‍ പോകുന്നു






ഞങ്ങളുടെ ഭക്ഷണം മോഷ്ട്ടിക്കാന്‍ വന്ന കൂട്ടുകാര്‍ (അവന്മാരുടെ വയര്‍ നിറയുന്നതു വരെ ഞങ്ങള്‍ വെയിറ്റ് ചെയ്തു )







സജിയും ടോണിയും എത്തി






അനു‌ പാടിയ പാട്ട്
(ഇതെഴുതിയതും സംഗീതം നല്‍കിയതും ആരാണെന്ന് എനിക്കറിഞ്ഞുകൂടാ)
Internet Explorer ലും - Mozilla യിലും പാട്ടു കേള്‍ക്കാന്‍ പറ്റുന്നുണ്ട്
Google Chrome ല്‍ പറ്റുന്നില്ല

Tuesday, September 9, 2008

Wednesday, August 13, 2008

കര്‍ത്താവിനോട് രണ്ടു വാക്ക്


സിസ്റ്റര്‍ അഭയ


സിസ്റ്റര്‍ അനൂപാ മേരി



സിസ്റ്റര്‍ അനൂപാ മേരി


എന്ത് തെറ്റാണ് ഇവര്‍ ചെയ്തത് ?

"പെറ്റമ്മ മറന്നാലും ഞാന്‍ നിന്നെ മറക്കില്ലെന്നുള്ള" അങ്ങയുടെ വാക്കുകളെ വിശ്വസിച്ചതോ?

അതോ

"യേശുവിനെ കര്‍ത്താവ്‌ എന്ന്‌ വായ കൊണ്ട് ഏറ്റുപറകയും ദൈവം അവനെ മരിച്ചവരില്‍ നിന്ന്‌ ഉയിര്‍ത്തെഴുന്നേല്‍പിച്ചു എന്ന്‌ ഹൃദയം കൊണ്ട്‌ വിശ്വസിക്കയും ചെയ്താല്‍ നീ രക്ഷിക്കപ്പെടും" എന്ന് കരുതിയതുകൊണ്ടോ?

പാപത്തിന്‍റെ ശമ്പളം മരണമാണെന്ന് കേട്ടിട്ടുണ്ട്
സ്വാഭാവിക മരണമാണോ അങ്ങ് ഉദ്ദേശിച്ചത്?

ഒരു പാട് അത്ഭുതങ്ങള്‍ അങ്ങ് ചെയ്തിട്ടുണ്ടല്ലോ
അന്ധന് കാഴ്ച കൊടുത്തു, ബധിരന് സംസാര ശേഷി കൊടുത്തു, മരിച്ചവനെ ഉയര്‍തെഴുന്നെല്‍പ്പിച്ചു, വെള്ളം വീഞ്ഞാക്കി, വെള്ളത്തിലൂടെ നടന്നു അങ്ങിനെ എന്തെല്ലാം !!!!!!!!!!!!!!!!

അത്രയും ബുധിമുട്ടുണ്ടായിരുന്നോ ഈ പാവങ്ങളെ അങ്ങയുടെ സംരക്ഷകരായ ആ കാപാലികന്‍(കാപാലിക) മാരുടെ കയ്യില്‍നിന്നും രക്ഷിക്കാന്‍?

കൃപയും സുരക്ഷിതത്വവും തേടി അങ്ങയില്‍ ജീവിതം സമര്‍പ്പിച്ച ഇവര്‍ക്ക് ഇങ്ങനെ തന്നെ കിട്ടണം .

മഹാ പ്രളയം വഴി ഭൂമിയിലെ സകല മനുഷ്യരെയും മൃഗങ്ങളെയും അങ്ങ് കൊന്നൊടുക്കി എന്നും കേട്ടിട്ടുണ്ട് !!!!

അതിന്റെ ടെക്നിക് ഇപ്പോഴും ഓര്‍മഉണ്ടെങ്കില്‍ ഒന്നു കൂടി ഒന്നു പരീക്ഷിച്ചുകൂടെ അറ്റ്‌ ലീസ്റ്റ് ഇവന്‍മാരിലെങ്കിലും?


ആമേന്‍

Monday, August 11, 2008

ദൈവത്തിന്‍റെ വികൃതികള്‍

നമുക്കീ ജീവിത സൌകര്യങ്ങള്‍ തന്ന ദൈവം എത്ര നല്ലവന്‍ എന്ന് പറഞ്ഞുകൊണ്ട് എനിക്കുകിട്ടിയ ഒരു മെയിലില്‍നിന്നും












അതേ ദൈവം ഇവരോട് എന്തിനിത്ര ക്രൂരനായി?
ഇതാണോ നന്മ നിറഞ്ഞ, സര്‍വ ശക്തനായ, കരുണാമയനായ, എല്ലാം അറിയുന്ന ദൈവം?
ഇനി ഇതു നമുക്കു കണ്ടു പഠിക്കാന്‍ ആണെങ്കില്‍ പാളിപ്പോയ ഒരു പഠന പദ്ധതി അല്ലേ ഇത്?

Is God willing to prevent evil, but not able?
Then he is not omnipotent.
Is he able, but not willing?
Then he is malevolent.
Is he both able and willing?
Then whence cometh evil?
Is he neither able nor willing?
Then why call him God?

Epicurus, 341 BC,



God is nothing but the fulfilled wishes of men
-Ludwig Feuerbach