Wednesday, August 13, 2008

കര്‍ത്താവിനോട് രണ്ടു വാക്ക്


സിസ്റ്റര്‍ അഭയ


സിസ്റ്റര്‍ അനൂപാ മേരി



സിസ്റ്റര്‍ അനൂപാ മേരി


എന്ത് തെറ്റാണ് ഇവര്‍ ചെയ്തത് ?

"പെറ്റമ്മ മറന്നാലും ഞാന്‍ നിന്നെ മറക്കില്ലെന്നുള്ള" അങ്ങയുടെ വാക്കുകളെ വിശ്വസിച്ചതോ?

അതോ

"യേശുവിനെ കര്‍ത്താവ്‌ എന്ന്‌ വായ കൊണ്ട് ഏറ്റുപറകയും ദൈവം അവനെ മരിച്ചവരില്‍ നിന്ന്‌ ഉയിര്‍ത്തെഴുന്നേല്‍പിച്ചു എന്ന്‌ ഹൃദയം കൊണ്ട്‌ വിശ്വസിക്കയും ചെയ്താല്‍ നീ രക്ഷിക്കപ്പെടും" എന്ന് കരുതിയതുകൊണ്ടോ?

പാപത്തിന്‍റെ ശമ്പളം മരണമാണെന്ന് കേട്ടിട്ടുണ്ട്
സ്വാഭാവിക മരണമാണോ അങ്ങ് ഉദ്ദേശിച്ചത്?

ഒരു പാട് അത്ഭുതങ്ങള്‍ അങ്ങ് ചെയ്തിട്ടുണ്ടല്ലോ
അന്ധന് കാഴ്ച കൊടുത്തു, ബധിരന് സംസാര ശേഷി കൊടുത്തു, മരിച്ചവനെ ഉയര്‍തെഴുന്നെല്‍പ്പിച്ചു, വെള്ളം വീഞ്ഞാക്കി, വെള്ളത്തിലൂടെ നടന്നു അങ്ങിനെ എന്തെല്ലാം !!!!!!!!!!!!!!!!

അത്രയും ബുധിമുട്ടുണ്ടായിരുന്നോ ഈ പാവങ്ങളെ അങ്ങയുടെ സംരക്ഷകരായ ആ കാപാലികന്‍(കാപാലിക) മാരുടെ കയ്യില്‍നിന്നും രക്ഷിക്കാന്‍?

കൃപയും സുരക്ഷിതത്വവും തേടി അങ്ങയില്‍ ജീവിതം സമര്‍പ്പിച്ച ഇവര്‍ക്ക് ഇങ്ങനെ തന്നെ കിട്ടണം .

മഹാ പ്രളയം വഴി ഭൂമിയിലെ സകല മനുഷ്യരെയും മൃഗങ്ങളെയും അങ്ങ് കൊന്നൊടുക്കി എന്നും കേട്ടിട്ടുണ്ട് !!!!

അതിന്റെ ടെക്നിക് ഇപ്പോഴും ഓര്‍മഉണ്ടെങ്കില്‍ ഒന്നു കൂടി ഒന്നു പരീക്ഷിച്ചുകൂടെ അറ്റ്‌ ലീസ്റ്റ് ഇവന്‍മാരിലെങ്കിലും?


ആമേന്‍

5 comments:

Anil said...

കര്‍ത്താവിനോട് രണ്ടു വാക്ക്

ഷിജു said...

പ്രിയ അനില്‍,
ഇതുപോലെ പല സംഭവങ്ങളും നമ്മുടെ ഇടയില്‍ നടക്കുന്നുണ്ട്. ഇപ്പോഴും ഇതിനൊന്നും ഉത്തരവും കിട്ടിയിട്ടില്ല. സിസ്റ്റര്‍ അഭയാ‍യുടേത് ഒരു കൊലപാതകമാണെങ്കില്‍, അനൂപ മേരിയുടേത് ആത്മഹത്യ.രണ്ടു കേസ്സിന്റെയും കാരണങ്ങള്‍ ഇപ്പൊഴും അഞ്ജാതം. എങ്കിലും ഏത് കാര്യത്തിനും ഒരു മറുവശം ഉണ്ട് എന്നു നാം മറക്കരുത്. സിസ്റ്റര്‍ അനൂപാ മേരി ആത്മഹത്യാ ചെയ്യുന്നതിനു പകരം അവര്‍ നേരിട്ട പീഡനങ്ങള്‍ സമൂഹത്തിനു മുന്‍പില്‍ കൊണ്ടുവരണമായിരുന്നു,,

വിചാരം said...

:(

വിചാരം said...

:(

Tince Alapura said...

angaadiyil thottaal ammede nenjathecku kasttam thanne anilinte kaaryam