Thursday, March 27, 2008

New Year Gift (Part I)

സാഹചര്യങ്ങളുടെ സമ്മര്‍ദം കൊണ്ട് (കയ്യിലിരുപ്പുകൊണ്ട്‌ എന്നും വായിക്കാം) ബിരുദ പഠനം ഒരുവര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കി (നിര്‍ത്തി) തുടങ്ങിയ മറ്റു പരിപാടികള്‍ കൊണ്ട് രക്ഷയില്ല എന്നുമനസിലാക്കി വീണ്ടും IGNOU യില്‍ ബിരുദത്തിനു ചേര്‍ന്ന് വീട്ടില്‍ വെറുതെ ഇരുന്നു മടുത്തപ്പോള്‍ ഒരുതവണ വായിച്ച പത്രം ഒന്നുകൂടി വായിക്കാം എന്ന് എനിക്കുണ്ടായ തോന്നലാണ് എന്‍റെ ജീവിത്തിലെ Turning Point.

അന്ന് എന്‍റെ കയ്യിലിരുന്ന "മലയാള മനോരമ "ദിന പത്രത്തിന്‍റെ പ്രാദേശികം പേജില്‍ "ജില്ലാപഞ്ചായത്ത് നടത്തുന്ന കമ്പ്യൂട്ടര്‍ കോഴ്സ്ഇല്‍ സീറ്റ് ഒഴിവ് - താത്പര്യം ഉള്ളവര്‍ക്ക്‌ അപേക്ഷിക്കാം"എന്ന പരസ്യം അതുവരെ ചിന്തിക്കാതിരുന്ന ഒരു മേഖലയെക്കുറിച്ച് സ്വപ്നം കാണാന്‍ എന്നെ പ്രേരിപ്പിച്ചു


കമ്പ്യൂട്ടര്‍ എന്ന അത്ഭുത യന്ത്രത്തെ ഞാനാദ്യം കാണുന്നത് ഫെലിക്സ് സാറിന്‍റെ വീട്ടില്‍ വച്ചാണ് യുക്തിവാദി, പഴയ കമ്മ്യൂണിസ്റ്റ് കാരന്‍, എഴുത്തുകാരന്‍, സാമൂഹ്യ പരിഷ്കര്‍ത്താവ്‌ , ഹാം റേഡിയോ ഓപ്പറേറ്റര്‍, എന്നീ നിലകളിലെല്ലാം എന്‍റെ ഹീറോ ആയിരുന്ന ഫെലിക്സ് സാര്‍ രണ്ടു മാസം മുമ്പെ തന്നെ കമ്പ്യൂട്ടര്‍ എന്ന VIP യെ സ്വീകരിക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങി.



സാമാന്യം വലിപ്പമുള്ള ഒരു മുറിയിലെ സാധനങ്ങള്‍ എല്ലാം മാറ്റി പുതിയ മേശ, കസേര, ഫാന്‍ തുടങ്ങിയ സാധനങ്ങള്‍ വന്നു അതിനുചുറ്റും കര്‍ട്ടന്‍.



അങ്ങിനെ 3 മാസത്തെ കാതിരുപ്പിന് ശേഷം അവന്‍ വന്നു
എത്ര കണ്ടിട്ടും മതിയാകുന്നില്ല ജീവനുള്ള TV പോലെ windows 95 ആയിരുന്നു OS.



ഫെലിക്സ് സാര്‍ കമ്പ്യൂട്ടര്‍ മേടിക്കും എന്നറിയാമായിരുന്ന ഞാന്‍ രണ്ടു മാസം മുന്പേ തന്നെ Type പഠിക്കാന്‍ ചേര്‍ന്നിരുന്നു (ആ ഒരു ഗുണം കൊണ്ടു കമ്പ്യൂട്ടറില്‍ ഒന്നു തൊടാന്‍ കിട്ടിയാലോ )
പക്ഷേ wall papaer ഉം screen saver ഉം ഇടക്കിടക്കു കേള്‍ക്കുന്ന ശബ്ദവും എല്ലാം ആസ്വദിച്ചു അതിനടുത്ത് ഇരിക്കാന്‍ മാത്രമെ എനിക്കനുവാദം ഉണ്ടായിരുന്നുള്ളൂ.



ഞങ്ങളുടെ പഞ്ചായത്തിലെ ആദ്യത്തെ കമ്പ്യൂട്ടര്‍ അല്ലെ ദിവസവും ഈ കമ്പ്യൂട്ടര്‍ കാണുന്ന ആള്‍ എന്ന നിലക്ക് നാട്ടുകാര്‍ മുഴുവന്‍ എന്നോടായിരുന്നു ഇതിന്‍റെ വിശേഷങ്ങള്‍ ചോദിച്ചിരുന്നത്


എന്തായാലും പഞ്ചായത്തിന്റെ 6 മാസ കമ്പ്യൂട്ടര്‍ കോഴ്സ് (Dos, dbase, word, photoshop ഇത്യാദി) first classil (കമ്പ്യൂട്ടറില്‍ എനിക്കാകെയുള്ള ഔപചാരിക വിദ്യാഭാസം അതുമാത്രമേ ഉള്ളു കേട്ടോ ബാക്കിയെല്ലാം ഏകലവ്യന്‍ സ്റ്റൈല്‍ ആയിരുന്നു) പാസ്സായി ഇനി ഒന്നും പഠിക്കാനില്ല എന്ന പൂര്‍ണ വിശ്വാസത്തോടെ ഒരു കമ്പ്യൂട്ടര്‍ വാങ്ങി ജീവിതം ആരംഭിച്ചു (നെറ്റി ചുളിക്കണ്ട അന്ന് കമ്പ്യൂട്ടറില്‍ ഒരു പാട്ടിടാന്‍ അറിയാവുന്നവന്‍ രാജാവാണ്) photo remaking il ആയിരുന്നു തുടക്കം (ചില പഴയ വര്‍ക്കുകള്‍ കണ്ടാല്‍ ഇന്നും ഞാന്‍ വല്ലാതെ ചമ്മിപ്പോകാറുണ്ട് സത്യം) ആദ്യം ചില കൂട്ടുകാരുടെ ഫോട്ടോ അവരെ മദാമ്മ മാരുടെ കൂടെ നിക്കുന്നതുപോലെയാക്കി കൈയടി നേടി :)
അങ്ങിനെ അങ്ങിനെ ചെറുതായി വര്‍ക്കുകള്‍ കിട്ടിതുടങ്ങി
അന്ന് ചെയ്ത ഒരു വൊര്‍ക്കിന്റെ പ്രിന്‍റ് എടുക്കുവാന്‍ ഞങ്ങളുടെ അടുത്തുള്ള ഏക ആശ്രയം കട്ടപ്പനയിലുള്ള Lovely Colour Lab ആണ് അങ്ങിനെ Lovely Colour Lab ന്‍റെ phone no അന്വോഷിച്ചു ഞാന്‍ നടക്കാന്‍ തുടങ്ങി 1 Jan 2001ല്‍ രാവിലെ കാപ്പിയും കുടിച്ചുകിടന്ന എന്‍റെ തലയില്‍ പെട്ടന്ന് ഒരു ബള്‍ബ് മിനി Lovely Colour Lab ന്‍റെ ഒരു Calendar ഞാന്‍ എവിടെയോവച്ചു കണ്ടിട്ടുണ്ട് . കുറെ നേരത്തെ പ്രോസിസ്സിംഗ് നു ശേഷം അത് ജിമ്മിച്ചന്‍റെ Telephone Booth ഇല്‍ വച്ചാണ് കണ്ടത് എന്ന് ഓര്‍ത്തെടുക്കാന്‍ സാധിച്ചു. പക്ഷെ ഞാന്‍ അവിടെ എത്തിയപ്പോഴേക്കും ആ Calendar അപ്രത്യക്ഷമായിരുന്നു !!!



ശേഷം ജിമ്മിയുടെ ബൂത്ത്



ഞാന്‍ : Lovely colour Lab ന്‍റെ ഫോണ്‍ നമ്പര്‍ അറിയാമോ



ജിമ്മി: അറിയില്ലല്ലോ ....(രണ്ടു സെക്കണ്ടിനുശേഷം) ഒരുമിനിട്ടെ ...(എതോ നമ്പര്‍ ഡയല്‍ ചെയുന്നു ).................................. ഹലോ ഇതു ---------------- അല്ലെ ഇതു ജിമ്മിയാനെ ഒരു കാര്യം അറിയാനാരുന്നു അതേയ് നമ്മുടെ Lovely colour Lab ഇന്റെ നമ്പര്‍ അറിയാമോ ............................ യേ...... അതേയ് ഒരു costomer ഇന് വേണ്ടിയാ ................................... പോടാ .............................. യേ ഇല്ല......... ദേ ഞാന്‍ അടി തരൂട്ടോ......... ഹ ഹ പോടാ ............സത്യം !!... അമ്മേടെ അസുഖം എങ്ങിനെയുണ്ട്‌ .......ഓ ഇവിടെയെന്നാ വിശേഷം ........................................................................................................ അങ്ങിനെ കുറേനേരം വിശേഷമെല്ലാം പറഞ്ഞുകഴിഞ്ഞ് ഫോണ്‍ കട്ട് ചെയ്തു ................. പെട്ടന്നു എന്തോ ആലോചിച്ചു വീണ്ടും നമ്പര്‍ ഡയല്‍ ചെയ്തു വീണ്ടും .................................. ഹലോ ഇതു ---------------- അല്ലെ ഇതു ജിമ്മിയാനെ ഒരു കാര്യം അറിയാനാരുന്നു അതേയ് നമ്മുടെ Lovely colour Lab ഇന്റെ നമ്പര്‍ അറിയാമോ ............................ യേ...... അതേയ് ഒരു costomer ഇന് വേണ്ടിയാ ................................... പോടാ .............................. യേ ഇല്ല......... ദേ ഞാന്‍ അടി തരൂട്ടോ......... ഹ ഹ ..............................................................
അങ്ങെനെ ജിമ്മി 5 പേരെ വിളിച്ചതിനു ശേഷം എന്നെ നോക്കി - സോറി നമ്പര്‍ കിട്ടിയില്ലാട്ടോ (ജിമ്മിയുമായി വലിയ പരിചയം ഇല്ലെങ്കിലും ജിമ്മിയുടെ ആത്മാര്‍ത്ഥത കണ്ട് എന്‍റെ കണ്ണു നിറഞ്ഞു പോയി )
ഫോണ്‍ നമ്പര്‍ കിട്ടിയില്ലങ്കിലും നിറഞ്ഞ മനസോടെ ഞാന്‍ നന്ദി പറഞ്ഞു അവിടെ നിന്നും ഇറങ്ങാന്‍ പുറം തിരിഞ്ഞപ്പോള്‍ ------- അതേയ് ഒരു ആറു രൂപ ഇരുപത്തഞ്ഞ്ഞു പൈസ തരണേ 5 കോള്‍ ന്‍റെ ഹി (ഒരു നല്ല ചിരിയും)



പ്രദിഷേദം അല്പം പോലും പുറത്തു കാണിക്കാതെ പുഞ്ചിരിക്കുന്ന മുഖത്തോടെ ഞാന്‍ ഒരു 10 രൂപ എടുത്തു നീട്ടി ചില്ലറ ഇല്ലാതിരുന്നതുകൊണ്ട്‌ ആ ദുഷ്ട്ടന്‍ 7 രൂപയും എടുത്തു ബാക്കി 3 രൂപ തിരികെ നല്‍കി ദേഷ്യം ഒന്നുകൂടി കടിച്ചമര്‍ത്തി വീണ്ടും പുഞ്ചിരിക്കുന്ന മുഖവുമായി പുറത്തിറങ്ങിയ ഞാന്‍ കണ്ടത് രസകരമായ ഒരു കാഴ്ചയായിരുന്നു .

ചെറുപ്പം മുതല്‍ എനിക്കറിയാവുന്ന എന്‍റെ ചങ്ങാതി അനീഷ്‌ (അച്ചായന്‍) എനിക്കുപരിച്ചയമില്ലാത്ത മറ്റൊരുവന്‍ എന്നിവരുടെ തോളില്‍ തൂങ്ങി അതാ എന്‍റെ ഒരു സുഹൃത്ത്‌ ഹരിഷ് ആടിയാടി വരുന്നു

അവന്‍റെ കണ്ണ് എന്താ നിറഞ്ഞിരിക്കുന്നത് തല്ലുവല്ലോം കിട്ടികാണുമോ

നയനമനോഹരമായ ആ കാഴ്ച നന്നായി ഒന്ന് കാണുന്നതിനു മുമ്പ് അവര്‍ അപ്പോള്‍ വന്ന ഒരു ഓട്ടോയില്‍ കയറി പോയി

ശെടാ new year ആയിട്ട് ഇവന്മാര്‍ ഈ രാവിലെ തന്നെ തുടങ്ങിയോ ??

അതിനു ശേഷം ഏതാണ്ട് ഒരു ആഴ്ച്ചക്ക് ശേഷമാണ് ഞാന്‍ അനീഷ്‌ നെ കാണുന്നത് കണ്ടതെ ഞാന്‍ പറഞ്ഞു - എന്താടെ ന്യൂ ഇയര്‍നു അടിച്ചു പാമ്പായി ഒരുത്തനെ തൂക്കിയെടുത്തോണ്ട് പോകുന്ന കണ്ടരുന്നല്ലോ അവനെ എവിടെ കൊണ്ട് കെടത്തിയടെ ?



എന്നാല്‍ എന്‍റെ സംസാരം ഇഷ്ടപ്പെടാതിരുന്ന അനീഷ്‌ പിന്നീട് പറഞ്ഞ കാര്യങ്ങള്‍ ഇന്നും എന്‍റെ മനസ്സില്‍ ഒരു കനലായ് എരിയുന്നു.



ഒന്നും പിന്നത്തേക്ക് മാറ്റിവക്കരുതെന്നും ചിലപ്പോള്‍ അതിനു വലിയ വില കൊടുക്കെണ്ടിവരുമെന്നും അന്ന് ഞാന്‍ മനസിലാക്കി അത് അടുത്ത പോസ്റ്റില്‍ -------------