Showing posts with label Extremely Cruel. Show all posts
Showing posts with label Extremely Cruel. Show all posts

Thursday, February 19, 2009

ശബരിമല ബസ്സ് അപകടം, 12 പേര്‍ മരിച്ചു.



ശബരിമലയില്‍ ഒരു വര്‍ഷം 5,00,00,000 ക്കു മുകളില്‍ തീര്‍ഥാടകര്‍ എത്തുന്നുവെന്ന് പറയുന്നു. 

കേവലം 12 ഭക്തരെ സംരക്ഷിക്കാന്‍ കഴിയാത്ത അയ്യപ്പന്‍ ഈ അഞ്ചു കോടി ഭക്തരെ എങ്ങിനെ സംരക്ഷിക്കുമെന്നാണ് എനിക്ക് മനസിലാവാത്തത്.

Monday, January 5, 2009

ദുഅ എന്ന പെണ്‍കുട്ടി

ഈ കഥ നടക്കുന്നത് വടക്കന്‍ ഇറാഖിലെ മോസുളിനടുത്തു ബഷിക എന്ന ചെറു പട്ടണത്തിലാണ്.

കാലം 2007, ഇറാഖ് പ്രസിഡന്റിനെ തൂക്കി കൊന്ന് അമേരിക്കന്‍ സേന അവിടേക്ക് സ്വാതന്ത്രം മൊത്തമായി ഇറക്കുമതി ചെയ്യുന്ന കാലം.

കുര്‍ദിഷ് മതത്തിലെ എസീദീ എന്ന വിഭാഗത്തില്‍പ്പെടുന്ന ഒരു ഇടത്തരം കുടുംബമായിരുന്നു അവളുടേത്‌.

ദുഅ സുന്ദരിയായിരുന്നു 17 വയസ്സ് പ്രായം. ഒരു 17 വയസുകരിക്ക് ഉണ്ടാകുന്ന നിറമുള്ള സ്വപ്‌നങ്ങള്‍ എല്ലാം അവള്‍ക്കും ഉണ്ടായിരുന്നു.

ഇറാഖ് അധിനിവേശത്തിന്‍റെ ആ കാലത്തും ഒരു നല്ല ജീവിതം സ്വപ്നം കണ്ട് അവള്‍ ജീവിച്ചുപോന്നു

അവളുടെ ജീവിതത്തിനെ ആകെ ബാധിച്ച സംഭവം നടക്കുന്നത് അപ്പോഴാണ്‌

അവള്‍ ഒരു ചെറുപ്പക്കാരനുമായി പ്രണയത്തിലായി

അയാളുടെ പേരിന് ഇവിടെ പ്രസക്തി ഇല്ല മറിച്ച് അയാളുടെ മതത്തിനാണ്

അയാള്‍ സുന്നി വിഭാഗത്തില്‍ പെട്ട ആളായിരുന്നു.

 ഈ രണ്ടു വിഭാഗക്കാരും അവരുടെ മതമാണ്‌ ഉത്കൃഷ്ടം എന്ന് കരുതിപ്പോന്നു.

പരസ്പരം യുദ്ധം എന്നതല്ലാതെ മറ്റൊരു പ്രവര്‍ത്തിയും ഇവര്‍ ഒരുമിച്ചു ചെയ്തിരുന്നില്ല .

സമുദായത്തിന്റെയോ വീട്ടുകാരുടെയോ പിന്തുണ തങ്ങള്‍ക്ക് ഒരിക്കലും കിട്ടില്ല എന്ന് മനസിലാക്കിയ അവര്‍ ദൂരെ എവിടെയിങ്കിലും തങ്ങളെ ആരും തിരിച്ചറിയാത്ത ഒരിടത്ത് താമസിക്കാം എന്ന് തീരുമാനിച്ചു.

അങ്ങിനെ അവര്‍ നാടുവിട്ടെങ്കിലും ദിവസങ്ങള്‍ക്കുള്ളില്‍ അവര്‍ പിടിക്കപ്പെട്ടു.

പോലീസ് സ്‌റ്റേഷനില്‍ നിന്നും അവള്‍ തിരികെ വീട്ടിലത്തിയപ്പോള്‍ 100 ഓളം ആളുകള്‍ ചേര്‍ന്ന് ആ വീട് വളഞ്ഞു.

മനസ്സില്‍ നിറയെ സ്വപ്നങ്ങളുമായി നടന്നിരുന്ന ആ പെണ്‍കുട്ടി നിമിഷങ്ങള്‍ക്കകം വീടിനു വെളിയിലേക്ക് വലിച്ചിഴക്കപ്പെട്ടു.

അവിടത്തെ അവരുടെ ഗോത്ര തലവനും അവളുടെ അമ്മാവനുമായ ആളുടെ കണ്ണില്‍ അന്യ മതക്കാരനെ സ്നേഹിക്കുന്നത് മരണം അര്‍ഹിക്കുന്ന കുറ്റമായിരുന്നു.

ഒരല്‍പം ദയക്ക് വേണ്ടി അവള്‍ അപ്പോള്‍ യാചിക്കുന്നുണ്ടായിരുന്നു.

നിമിഷങ്ങള്‍ക്കകം അവളുടെ അരയ്ക്കു കീഴ്പ്പോട്ടു നഗ്നമാക്കപ്പെട്ടു.

ഇതിനിടയില്‍ ഏതോ ഒരു നരാധമന്‍ അവളുടെ കാലുകള്‍ക്കിടയില്‍ ശക്തമായി തൊഴിച്ചു.


പ്രാണവേദന കൊണ്ട് ഉറക്കെ നിലവിളിച്ച അവളുടെ മുഖം ആരോ ഒരു കോണ്‍ക്രീറ്റ് ഇഷ്ടിക കൊണ്ട് ഇടിച്ചു തകര്‍ത്തു.

ഇതിനിടയില്‍ ചുറ്റും കൂടി നിന്ന നരാധമന്മാര്‍ അവളെ ശക്തിയായി ചവിട്ടുന്നുണ്ടായിരുന്നു .

പോലീസ് ഉദ്യോഗസ്ഥന്മാര്‍ ഇതെല്ലം കണ്ട് ലാഘവത്തോടെ അവിടെ നില്‍ക്കുന്നുണ്ടായിരുന്നു.

30 മിനിട്ട് നീണ്ടുനിന്ന ക്രുരതക്കൊടുവില്‍ അവള്‍ മരണത്തിനു കീഴടങ്ങി.

ചോരക്കും കല്ലുകള്‍ക്കുമിടയില്‍ അവളുടെ ചേതനയറ്റ ശരീരം വികൃതമായി കിടന്നു.

അങ്ങിനെ അവളുടെ കുടുംബത്തിന്‍റെ നഷ്ട്ടപ്പെട്ട മാനം തിരികെ കിട്ടി.

മരണശേഷം അവള്‍ ഇപ്പോഴും കന്യകതന്നെയാണോ എന്നറിയാന്‍ അവളുടെ ശരീരം മത മേധാവികള്‍ പരിശോധനക്ക് വിധേയമാക്കി.

കന്യകയായിരുന്നങ്കിലും അന്യ മതക്കാരനെ സ്നേഹിച്ചു എന്നത് തന്നെ ദൈവത്തിന്റെ താക്കോല് കാരുടെ കണ്ണില്‍ മരണം അര്‍ഹിക്കുന്ന കുറ്റമായിരുന്നു.

മരണ ശേഷവും അവളെ അവര്‍ വെറുതെ വിട്ടില്ല.

അവളുടെ മൃതശരീരം ഒരു വാഹനത്തില്‍ കെട്ടിയിട്ട് അവര്‍ തെരുവിലൂടെ വലിച്ചിഴച്ചു കൊണ്ടു നടന്നു.




കഴിയുന്നതും ഈ വീഡിയോയും താഴെയുള്ള ചിത്രങ്ങളും കാണാതിരിക്കുക



A word of advice: these videos are really disturbing to watch.


















http://en.wikipedia.org/wiki/Du’a_Khalil_Aswad

http://www.dailymail.co.uk/femail/article-455400/The-girl-stoned-death-falling-love.html

http://www.aina.org/news/20070425181603.htm

http://ballyblog.wordpress.com/2007/05/04/iraqis-stone-girl-to-death/

http://www.ekurd.net/mismas/articles/misc2007/5/kurdlocal351.htm

മതത്തിലോ ദൈവത്തിലോ വിശ്വസിക്കരുത് എന്ന് ഞാന്‍ പറയുന്നില്ല

പക്ഷെ ഈ മതത്തിന്‍റെയും ദൈവത്തിന്റെയും പേരില്‍ എത്രപേരുടെ ജീവന്‍ നഷ്ട്ടപ്പെട്ടു.


ഇന്ത്യയെ വിഭജിച്ചത് വര്‍ഗീയത
ഇന്ന് ഒരു യുദ്ധത്തിന്‍റെ അടുത്ത് എത്തി നില്‍ക്കുന്നതും ഇതേ വര്‍ഗീയത് കൊണ്ട്

മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന് പറഞ്ഞത് എത്ര ശരി



Sunday, December 14, 2008

കൊതിയൂറും രുചിക്കുപിന്നിലെ കൊടും ക്രൂരതകള്‍



വീഡിയോ കടപ്പാട് - ഏഷ്യാനെറ്റ് ന്യൂസ്

പച്ചമുളക് അരച്ച് കണ്‍പോളക്കുള്ളില്‍ വച്ചാല്‍ എങ്ങിനുണ്ടാകും?.

ഏഷ്യാനെറ്റ് ന്യൂസില്‍ വന്ന ഈ വാര്‍ത്ത‍ കാണാന്‍ കണ്ണുമാത്രം പോര അത് കാണുന്നവര്‍ക്ക് ഒരു മനുഷ്യ
ഹൃദയം കൂടി വേണം.

Wednesday, August 13, 2008

കര്‍ത്താവിനോട് രണ്ടു വാക്ക്


സിസ്റ്റര്‍ അഭയ


സിസ്റ്റര്‍ അനൂപാ മേരി



സിസ്റ്റര്‍ അനൂപാ മേരി


എന്ത് തെറ്റാണ് ഇവര്‍ ചെയ്തത് ?

"പെറ്റമ്മ മറന്നാലും ഞാന്‍ നിന്നെ മറക്കില്ലെന്നുള്ള" അങ്ങയുടെ വാക്കുകളെ വിശ്വസിച്ചതോ?

അതോ

"യേശുവിനെ കര്‍ത്താവ്‌ എന്ന്‌ വായ കൊണ്ട് ഏറ്റുപറകയും ദൈവം അവനെ മരിച്ചവരില്‍ നിന്ന്‌ ഉയിര്‍ത്തെഴുന്നേല്‍പിച്ചു എന്ന്‌ ഹൃദയം കൊണ്ട്‌ വിശ്വസിക്കയും ചെയ്താല്‍ നീ രക്ഷിക്കപ്പെടും" എന്ന് കരുതിയതുകൊണ്ടോ?

പാപത്തിന്‍റെ ശമ്പളം മരണമാണെന്ന് കേട്ടിട്ടുണ്ട്
സ്വാഭാവിക മരണമാണോ അങ്ങ് ഉദ്ദേശിച്ചത്?

ഒരു പാട് അത്ഭുതങ്ങള്‍ അങ്ങ് ചെയ്തിട്ടുണ്ടല്ലോ
അന്ധന് കാഴ്ച കൊടുത്തു, ബധിരന് സംസാര ശേഷി കൊടുത്തു, മരിച്ചവനെ ഉയര്‍തെഴുന്നെല്‍പ്പിച്ചു, വെള്ളം വീഞ്ഞാക്കി, വെള്ളത്തിലൂടെ നടന്നു അങ്ങിനെ എന്തെല്ലാം !!!!!!!!!!!!!!!!

അത്രയും ബുധിമുട്ടുണ്ടായിരുന്നോ ഈ പാവങ്ങളെ അങ്ങയുടെ സംരക്ഷകരായ ആ കാപാലികന്‍(കാപാലിക) മാരുടെ കയ്യില്‍നിന്നും രക്ഷിക്കാന്‍?

കൃപയും സുരക്ഷിതത്വവും തേടി അങ്ങയില്‍ ജീവിതം സമര്‍പ്പിച്ച ഇവര്‍ക്ക് ഇങ്ങനെ തന്നെ കിട്ടണം .

മഹാ പ്രളയം വഴി ഭൂമിയിലെ സകല മനുഷ്യരെയും മൃഗങ്ങളെയും അങ്ങ് കൊന്നൊടുക്കി എന്നും കേട്ടിട്ടുണ്ട് !!!!

അതിന്റെ ടെക്നിക് ഇപ്പോഴും ഓര്‍മഉണ്ടെങ്കില്‍ ഒന്നു കൂടി ഒന്നു പരീക്ഷിച്ചുകൂടെ അറ്റ്‌ ലീസ്റ്റ് ഇവന്‍മാരിലെങ്കിലും?


ആമേന്‍

Monday, August 11, 2008

ദൈവത്തിന്‍റെ വികൃതികള്‍

നമുക്കീ ജീവിത സൌകര്യങ്ങള്‍ തന്ന ദൈവം എത്ര നല്ലവന്‍ എന്ന് പറഞ്ഞുകൊണ്ട് എനിക്കുകിട്ടിയ ഒരു മെയിലില്‍നിന്നും












അതേ ദൈവം ഇവരോട് എന്തിനിത്ര ക്രൂരനായി?
ഇതാണോ നന്മ നിറഞ്ഞ, സര്‍വ ശക്തനായ, കരുണാമയനായ, എല്ലാം അറിയുന്ന ദൈവം?
ഇനി ഇതു നമുക്കു കണ്ടു പഠിക്കാന്‍ ആണെങ്കില്‍ പാളിപ്പോയ ഒരു പഠന പദ്ധതി അല്ലേ ഇത്?

Is God willing to prevent evil, but not able?
Then he is not omnipotent.
Is he able, but not willing?
Then he is malevolent.
Is he both able and willing?
Then whence cometh evil?
Is he neither able nor willing?
Then why call him God?

Epicurus, 341 BC,



God is nothing but the fulfilled wishes of men
-Ludwig Feuerbach

Monday, August 4, 2008

ജീവനില്ലാത്ത ദൈവവും, മനുഷ്യരും !!!


























ഉരുള്‍ പൊട്ടല്‍ ഉണ്ടായെന്ന നുണ പ്രചാരണത്തെ തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഹിമാചല്‍ പ്രദേശില്‍ 145 തീര്‍ത്ഥാടകര്‍ കൊല്ലപ്പെട്ടു
കഷ്ടം !!!!!!!!!
സ്വന്തം ഭക്തരെ പ്പോലും സംരക്ഷിക്കാന്‍ കഴിവില്ലാത്ത ദൈവം, ആ ദൈവത്തെ സംരക്ഷിക്കാന്‍ സ്വന്തം സഹോദരനെതിരെ വാളെടുക്കുന്ന മനുഷ്യര്‍!!!






Since time immemorial, people from all walks of life have been visiting this temple for a darshan of Maa Naina Devi (Mother Goddess).They come with hope -chanting Jai Mata Di, and pray to get their wishes fulfilled
....and Mata Naina Devi blesses everyonewho comes to this temple.

Tuesday, April 8, 2008

പെണ്‍സുന്നത്ത്

(ഫോട്ടോ കടപ്പാട് : ശിഥില ചിന്തകള്‍)
കേരളത്തിലെ മുസ്ലിംങ്ങള്‍ക്കിടയില്‍ പെണ്‍സുന്നത്ത് നിലവിലില്ലെങ്കിലും മുസ്ലിം ലോകത്ത് വ്യാപകമായിത്തന്നെ ഇതും ആചരിക്കപ്പെടുന്നുണ്ട്. നിഗൂഢമായും രഹസ്യമായും ആചരിക്കപ്പെടുന്നതുകൊണ്ടാവാം ഈ അത്യാചാരത്തെക്കുറിച്ച് അടുത്ത കാലം വരെ പുറം ലോകത്തിനു‍ വേണ്ടത്ര അറിവുണ്ടായിരുന്നില്ല. തുടര്‍ന്നു വായിക്കുക
മതങ്ങളുടെയും ആചാരങ്ങളുടെയും വിശ്വാസങ്ങളുടെയും പേരില്‍ എന്തെല്ലാം ക്രൂരതകളാണ് ലോകത്ത് നടക്കുന്നത് ? തുടര്‍ന്നു വായിക്കുക
കടപ്പാട്

Friday, April 4, 2008

Extremely Cruel

ഞാന്‍ സസ്യഭുക്കായതിന്‍റെ ഒരു കാരണം ഇതുപോലൊരു കാഴ്ച ആയിരുന്നു