Tuesday, February 10, 2009

ചിത്ര, ശില്പ പ്രദര്‍ശനം

പ്രിയ സുഹൃത്തുക്കളേ,

എന്‍റെ പ്രിയ സുഹൃത്തും യുവ ശില്പ്പിയുമായ അനൂപ് ന്‍റെ ശില്പ്പങ്ങളുടെ യും, അനൂപിന്‍റെ സുഹൃത്തുക്കളായ ബിവീഷ് (ചിത്രകാരന്‍), ഗ്രീഷ്മ ഗോപാലന്‍ (ചിത്രകാരി) എന്നിവരുടെ ചിത്രങ്ങളുടെയും പ്രദര്‍ശനം 15 Feb 2009 വൈകിട്ട് 5 മണി മുതല്‍ എറണാകുളം ദര്‍ബാര്‍ ഹാളില്‍ വച്ചു നടത്തപ്പെടുന്നു. ഈ പ്രദര്‍ശനം കാണുവാന്‍ എല്ലാ കലാ സ്നേഹികളെയും സുഹൃത്തുക്കളെയും ക്ഷണിക്കുന്നു അനൂപിന്‍റെ ചില വര്‍ക്കുകള്‍ താഴെ

 














അനു‌ (അനൂപ് ആന്‍റണി)
Mob +91 9446 131 842



Friday, February 6, 2009

Monday, January 5, 2009

ദുഅ എന്ന പെണ്‍കുട്ടി

ഈ കഥ നടക്കുന്നത് വടക്കന്‍ ഇറാഖിലെ മോസുളിനടുത്തു ബഷിക എന്ന ചെറു പട്ടണത്തിലാണ്.

കാലം 2007, ഇറാഖ് പ്രസിഡന്റിനെ തൂക്കി കൊന്ന് അമേരിക്കന്‍ സേന അവിടേക്ക് സ്വാതന്ത്രം മൊത്തമായി ഇറക്കുമതി ചെയ്യുന്ന കാലം.

കുര്‍ദിഷ് മതത്തിലെ എസീദീ എന്ന വിഭാഗത്തില്‍പ്പെടുന്ന ഒരു ഇടത്തരം കുടുംബമായിരുന്നു അവളുടേത്‌.

ദുഅ സുന്ദരിയായിരുന്നു 17 വയസ്സ് പ്രായം. ഒരു 17 വയസുകരിക്ക് ഉണ്ടാകുന്ന നിറമുള്ള സ്വപ്‌നങ്ങള്‍ എല്ലാം അവള്‍ക്കും ഉണ്ടായിരുന്നു.

ഇറാഖ് അധിനിവേശത്തിന്‍റെ ആ കാലത്തും ഒരു നല്ല ജീവിതം സ്വപ്നം കണ്ട് അവള്‍ ജീവിച്ചുപോന്നു

അവളുടെ ജീവിതത്തിനെ ആകെ ബാധിച്ച സംഭവം നടക്കുന്നത് അപ്പോഴാണ്‌

അവള്‍ ഒരു ചെറുപ്പക്കാരനുമായി പ്രണയത്തിലായി

അയാളുടെ പേരിന് ഇവിടെ പ്രസക്തി ഇല്ല മറിച്ച് അയാളുടെ മതത്തിനാണ്

അയാള്‍ സുന്നി വിഭാഗത്തില്‍ പെട്ട ആളായിരുന്നു.

 ഈ രണ്ടു വിഭാഗക്കാരും അവരുടെ മതമാണ്‌ ഉത്കൃഷ്ടം എന്ന് കരുതിപ്പോന്നു.

പരസ്പരം യുദ്ധം എന്നതല്ലാതെ മറ്റൊരു പ്രവര്‍ത്തിയും ഇവര്‍ ഒരുമിച്ചു ചെയ്തിരുന്നില്ല .

സമുദായത്തിന്റെയോ വീട്ടുകാരുടെയോ പിന്തുണ തങ്ങള്‍ക്ക് ഒരിക്കലും കിട്ടില്ല എന്ന് മനസിലാക്കിയ അവര്‍ ദൂരെ എവിടെയിങ്കിലും തങ്ങളെ ആരും തിരിച്ചറിയാത്ത ഒരിടത്ത് താമസിക്കാം എന്ന് തീരുമാനിച്ചു.

അങ്ങിനെ അവര്‍ നാടുവിട്ടെങ്കിലും ദിവസങ്ങള്‍ക്കുള്ളില്‍ അവര്‍ പിടിക്കപ്പെട്ടു.

പോലീസ് സ്‌റ്റേഷനില്‍ നിന്നും അവള്‍ തിരികെ വീട്ടിലത്തിയപ്പോള്‍ 100 ഓളം ആളുകള്‍ ചേര്‍ന്ന് ആ വീട് വളഞ്ഞു.

മനസ്സില്‍ നിറയെ സ്വപ്നങ്ങളുമായി നടന്നിരുന്ന ആ പെണ്‍കുട്ടി നിമിഷങ്ങള്‍ക്കകം വീടിനു വെളിയിലേക്ക് വലിച്ചിഴക്കപ്പെട്ടു.

അവിടത്തെ അവരുടെ ഗോത്ര തലവനും അവളുടെ അമ്മാവനുമായ ആളുടെ കണ്ണില്‍ അന്യ മതക്കാരനെ സ്നേഹിക്കുന്നത് മരണം അര്‍ഹിക്കുന്ന കുറ്റമായിരുന്നു.

ഒരല്‍പം ദയക്ക് വേണ്ടി അവള്‍ അപ്പോള്‍ യാചിക്കുന്നുണ്ടായിരുന്നു.

നിമിഷങ്ങള്‍ക്കകം അവളുടെ അരയ്ക്കു കീഴ്പ്പോട്ടു നഗ്നമാക്കപ്പെട്ടു.

ഇതിനിടയില്‍ ഏതോ ഒരു നരാധമന്‍ അവളുടെ കാലുകള്‍ക്കിടയില്‍ ശക്തമായി തൊഴിച്ചു.


പ്രാണവേദന കൊണ്ട് ഉറക്കെ നിലവിളിച്ച അവളുടെ മുഖം ആരോ ഒരു കോണ്‍ക്രീറ്റ് ഇഷ്ടിക കൊണ്ട് ഇടിച്ചു തകര്‍ത്തു.

ഇതിനിടയില്‍ ചുറ്റും കൂടി നിന്ന നരാധമന്മാര്‍ അവളെ ശക്തിയായി ചവിട്ടുന്നുണ്ടായിരുന്നു .

പോലീസ് ഉദ്യോഗസ്ഥന്മാര്‍ ഇതെല്ലം കണ്ട് ലാഘവത്തോടെ അവിടെ നില്‍ക്കുന്നുണ്ടായിരുന്നു.

30 മിനിട്ട് നീണ്ടുനിന്ന ക്രുരതക്കൊടുവില്‍ അവള്‍ മരണത്തിനു കീഴടങ്ങി.

ചോരക്കും കല്ലുകള്‍ക്കുമിടയില്‍ അവളുടെ ചേതനയറ്റ ശരീരം വികൃതമായി കിടന്നു.

അങ്ങിനെ അവളുടെ കുടുംബത്തിന്‍റെ നഷ്ട്ടപ്പെട്ട മാനം തിരികെ കിട്ടി.

മരണശേഷം അവള്‍ ഇപ്പോഴും കന്യകതന്നെയാണോ എന്നറിയാന്‍ അവളുടെ ശരീരം മത മേധാവികള്‍ പരിശോധനക്ക് വിധേയമാക്കി.

കന്യകയായിരുന്നങ്കിലും അന്യ മതക്കാരനെ സ്നേഹിച്ചു എന്നത് തന്നെ ദൈവത്തിന്റെ താക്കോല് കാരുടെ കണ്ണില്‍ മരണം അര്‍ഹിക്കുന്ന കുറ്റമായിരുന്നു.

മരണ ശേഷവും അവളെ അവര്‍ വെറുതെ വിട്ടില്ല.

അവളുടെ മൃതശരീരം ഒരു വാഹനത്തില്‍ കെട്ടിയിട്ട് അവര്‍ തെരുവിലൂടെ വലിച്ചിഴച്ചു കൊണ്ടു നടന്നു.




കഴിയുന്നതും ഈ വീഡിയോയും താഴെയുള്ള ചിത്രങ്ങളും കാണാതിരിക്കുക



A word of advice: these videos are really disturbing to watch.


















http://en.wikipedia.org/wiki/Du’a_Khalil_Aswad

http://www.dailymail.co.uk/femail/article-455400/The-girl-stoned-death-falling-love.html

http://www.aina.org/news/20070425181603.htm

http://ballyblog.wordpress.com/2007/05/04/iraqis-stone-girl-to-death/

http://www.ekurd.net/mismas/articles/misc2007/5/kurdlocal351.htm

മതത്തിലോ ദൈവത്തിലോ വിശ്വസിക്കരുത് എന്ന് ഞാന്‍ പറയുന്നില്ല

പക്ഷെ ഈ മതത്തിന്‍റെയും ദൈവത്തിന്റെയും പേരില്‍ എത്രപേരുടെ ജീവന്‍ നഷ്ട്ടപ്പെട്ടു.


ഇന്ത്യയെ വിഭജിച്ചത് വര്‍ഗീയത
ഇന്ന് ഒരു യുദ്ധത്തിന്‍റെ അടുത്ത് എത്തി നില്‍ക്കുന്നതും ഇതേ വര്‍ഗീയത് കൊണ്ട്

മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന് പറഞ്ഞത് എത്ര ശരി



Tuesday, December 23, 2008

ലോകത്തിലെ ഏറ്റവും മനോഹരമായ മൂന്നു വീഡിയോകള്‍

ലോകത്തിലെ ഏറ്റവും മനോഹരമായ ചിരി




ലോകത്തിലെ ഏറ്റവും മനോഹരമായ പാട്ട്



ലോകത്തിലെ ഏറ്റവും മനോഹരമായ ----------
കണ്ടിട്ട് നിങ്ങള്‍ തന്നെ പറ. വോള്യം കൂട്ടി വച്ചാലെ ശരിക്ക് മനസിലാകൂ


Sunday, December 14, 2008

കൊതിയൂറും രുചിക്കുപിന്നിലെ കൊടും ക്രൂരതകള്‍



വീഡിയോ കടപ്പാട് - ഏഷ്യാനെറ്റ് ന്യൂസ്

പച്ചമുളക് അരച്ച് കണ്‍പോളക്കുള്ളില്‍ വച്ചാല്‍ എങ്ങിനുണ്ടാകും?.

ഏഷ്യാനെറ്റ് ന്യൂസില്‍ വന്ന ഈ വാര്‍ത്ത‍ കാണാന്‍ കണ്ണുമാത്രം പോര അത് കാണുന്നവര്‍ക്ക് ഒരു മനുഷ്യ
ഹൃദയം കൂടി വേണം.

Monday, December 8, 2008

ഇങ്ങനെ വരയ്ക്കാന്‍ എത്ര പേര്‍ക്ക് കഴിയും




ഇങ്ങനെ വരയ്ക്കാന്‍ എത്ര പേര്‍ക്ക് കഴിയും

ലോകത്തിലെ എല്ലാ മൃഗ സ്നേഹികള്‍ക്കും, മനുഷ്യന്‍റെ ഒരിക്കലും തീരാത്ത സ്വാര്‍ത്ഥതക്കും, ക്രൂരതകള്‍ക്കും ഇരയായി ജീവന്‍വെടിഞ്ഞ, ഇപ്പോഴും ഇഞ്ച് ഇഞ്ചായി മരണത്തിനു കീഴടങ്ങുന്ന എല്ലാ മൃഗങ്ങള്‍ക്കും, പ്രത്യേകിച്ച് ആനകള്‍ക്കും

വളരെയധികം ഹൃദയ വേദനയോടെ .......

Sunday, November 9, 2008

രാരവേണു ഗോപബാല രാജിത സദ്ഗുണ ജയശീലാ.....


ഞാന്‍ - സഹപാഠികള്‍ - ഗുരു
തിരുവനന്തപുരം VJT ഹാളില്‍