Monday, January 5, 2009

ദുഅ എന്ന പെണ്‍കുട്ടി

ഈ കഥ നടക്കുന്നത് വടക്കന്‍ ഇറാഖിലെ മോസുളിനടുത്തു ബഷിക എന്ന ചെറു പട്ടണത്തിലാണ്.

കാലം 2007, ഇറാഖ് പ്രസിഡന്റിനെ തൂക്കി കൊന്ന് അമേരിക്കന്‍ സേന അവിടേക്ക് സ്വാതന്ത്രം മൊത്തമായി ഇറക്കുമതി ചെയ്യുന്ന കാലം.

കുര്‍ദിഷ് മതത്തിലെ എസീദീ എന്ന വിഭാഗത്തില്‍പ്പെടുന്ന ഒരു ഇടത്തരം കുടുംബമായിരുന്നു അവളുടേത്‌.

ദുഅ സുന്ദരിയായിരുന്നു 17 വയസ്സ് പ്രായം. ഒരു 17 വയസുകരിക്ക് ഉണ്ടാകുന്ന നിറമുള്ള സ്വപ്‌നങ്ങള്‍ എല്ലാം അവള്‍ക്കും ഉണ്ടായിരുന്നു.

ഇറാഖ് അധിനിവേശത്തിന്‍റെ ആ കാലത്തും ഒരു നല്ല ജീവിതം സ്വപ്നം കണ്ട് അവള്‍ ജീവിച്ചുപോന്നു

അവളുടെ ജീവിതത്തിനെ ആകെ ബാധിച്ച സംഭവം നടക്കുന്നത് അപ്പോഴാണ്‌

അവള്‍ ഒരു ചെറുപ്പക്കാരനുമായി പ്രണയത്തിലായി

അയാളുടെ പേരിന് ഇവിടെ പ്രസക്തി ഇല്ല മറിച്ച് അയാളുടെ മതത്തിനാണ്

അയാള്‍ സുന്നി വിഭാഗത്തില്‍ പെട്ട ആളായിരുന്നു.

 ഈ രണ്ടു വിഭാഗക്കാരും അവരുടെ മതമാണ്‌ ഉത്കൃഷ്ടം എന്ന് കരുതിപ്പോന്നു.

പരസ്പരം യുദ്ധം എന്നതല്ലാതെ മറ്റൊരു പ്രവര്‍ത്തിയും ഇവര്‍ ഒരുമിച്ചു ചെയ്തിരുന്നില്ല .

സമുദായത്തിന്റെയോ വീട്ടുകാരുടെയോ പിന്തുണ തങ്ങള്‍ക്ക് ഒരിക്കലും കിട്ടില്ല എന്ന് മനസിലാക്കിയ അവര്‍ ദൂരെ എവിടെയിങ്കിലും തങ്ങളെ ആരും തിരിച്ചറിയാത്ത ഒരിടത്ത് താമസിക്കാം എന്ന് തീരുമാനിച്ചു.

അങ്ങിനെ അവര്‍ നാടുവിട്ടെങ്കിലും ദിവസങ്ങള്‍ക്കുള്ളില്‍ അവര്‍ പിടിക്കപ്പെട്ടു.

പോലീസ് സ്‌റ്റേഷനില്‍ നിന്നും അവള്‍ തിരികെ വീട്ടിലത്തിയപ്പോള്‍ 100 ഓളം ആളുകള്‍ ചേര്‍ന്ന് ആ വീട് വളഞ്ഞു.

മനസ്സില്‍ നിറയെ സ്വപ്നങ്ങളുമായി നടന്നിരുന്ന ആ പെണ്‍കുട്ടി നിമിഷങ്ങള്‍ക്കകം വീടിനു വെളിയിലേക്ക് വലിച്ചിഴക്കപ്പെട്ടു.

അവിടത്തെ അവരുടെ ഗോത്ര തലവനും അവളുടെ അമ്മാവനുമായ ആളുടെ കണ്ണില്‍ അന്യ മതക്കാരനെ സ്നേഹിക്കുന്നത് മരണം അര്‍ഹിക്കുന്ന കുറ്റമായിരുന്നു.

ഒരല്‍പം ദയക്ക് വേണ്ടി അവള്‍ അപ്പോള്‍ യാചിക്കുന്നുണ്ടായിരുന്നു.

നിമിഷങ്ങള്‍ക്കകം അവളുടെ അരയ്ക്കു കീഴ്പ്പോട്ടു നഗ്നമാക്കപ്പെട്ടു.

ഇതിനിടയില്‍ ഏതോ ഒരു നരാധമന്‍ അവളുടെ കാലുകള്‍ക്കിടയില്‍ ശക്തമായി തൊഴിച്ചു.


പ്രാണവേദന കൊണ്ട് ഉറക്കെ നിലവിളിച്ച അവളുടെ മുഖം ആരോ ഒരു കോണ്‍ക്രീറ്റ് ഇഷ്ടിക കൊണ്ട് ഇടിച്ചു തകര്‍ത്തു.

ഇതിനിടയില്‍ ചുറ്റും കൂടി നിന്ന നരാധമന്മാര്‍ അവളെ ശക്തിയായി ചവിട്ടുന്നുണ്ടായിരുന്നു .

പോലീസ് ഉദ്യോഗസ്ഥന്മാര്‍ ഇതെല്ലം കണ്ട് ലാഘവത്തോടെ അവിടെ നില്‍ക്കുന്നുണ്ടായിരുന്നു.

30 മിനിട്ട് നീണ്ടുനിന്ന ക്രുരതക്കൊടുവില്‍ അവള്‍ മരണത്തിനു കീഴടങ്ങി.

ചോരക്കും കല്ലുകള്‍ക്കുമിടയില്‍ അവളുടെ ചേതനയറ്റ ശരീരം വികൃതമായി കിടന്നു.

അങ്ങിനെ അവളുടെ കുടുംബത്തിന്‍റെ നഷ്ട്ടപ്പെട്ട മാനം തിരികെ കിട്ടി.

മരണശേഷം അവള്‍ ഇപ്പോഴും കന്യകതന്നെയാണോ എന്നറിയാന്‍ അവളുടെ ശരീരം മത മേധാവികള്‍ പരിശോധനക്ക് വിധേയമാക്കി.

കന്യകയായിരുന്നങ്കിലും അന്യ മതക്കാരനെ സ്നേഹിച്ചു എന്നത് തന്നെ ദൈവത്തിന്റെ താക്കോല് കാരുടെ കണ്ണില്‍ മരണം അര്‍ഹിക്കുന്ന കുറ്റമായിരുന്നു.

മരണ ശേഷവും അവളെ അവര്‍ വെറുതെ വിട്ടില്ല.

അവളുടെ മൃതശരീരം ഒരു വാഹനത്തില്‍ കെട്ടിയിട്ട് അവര്‍ തെരുവിലൂടെ വലിച്ചിഴച്ചു കൊണ്ടു നടന്നു.




കഴിയുന്നതും ഈ വീഡിയോയും താഴെയുള്ള ചിത്രങ്ങളും കാണാതിരിക്കുക



A word of advice: these videos are really disturbing to watch.


















http://en.wikipedia.org/wiki/Du’a_Khalil_Aswad

http://www.dailymail.co.uk/femail/article-455400/The-girl-stoned-death-falling-love.html

http://www.aina.org/news/20070425181603.htm

http://ballyblog.wordpress.com/2007/05/04/iraqis-stone-girl-to-death/

http://www.ekurd.net/mismas/articles/misc2007/5/kurdlocal351.htm

മതത്തിലോ ദൈവത്തിലോ വിശ്വസിക്കരുത് എന്ന് ഞാന്‍ പറയുന്നില്ല

പക്ഷെ ഈ മതത്തിന്‍റെയും ദൈവത്തിന്റെയും പേരില്‍ എത്രപേരുടെ ജീവന്‍ നഷ്ട്ടപ്പെട്ടു.


ഇന്ത്യയെ വിഭജിച്ചത് വര്‍ഗീയത
ഇന്ന് ഒരു യുദ്ധത്തിന്‍റെ അടുത്ത് എത്തി നില്‍ക്കുന്നതും ഇതേ വര്‍ഗീയത് കൊണ്ട്

മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന് പറഞ്ഞത് എത്ര ശരി



8 comments:

Prasanthv2006 said...

വൃത്തികെട്ട കാപാലികന്മാര്, ശരിക്കുള്ള പിശാച്ചുകള് ചുമ്മാതല്ല് അവിടെ അമേരിക്കന് പട്ടാളം കേറി നിരങ്ങുന്നത്

Haree said...

ഏറ്റവും വൃത്തികെട്ട മൃഗം - മനുഷ്യന്‍!
--

അനില്‍ ഐക്കര said...

മൌനം ഏറ്റവും പ്രഹരശേഷിയുള്ള ആയുധമെന്ന്
ഇപ്പോള്‍ തോന്നുന്നു.
.
.
.
.
.
.
.
.
.
.
.
.
.
.
.
.

.
.
.
.
.
.
.

.
.
.
.
.
.

.

.
.
.

.
.
.
.
.

.
.
.
.
.
.

.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.ഈ പ്രഹരം എത്രത്തോളം നീളുമോ അത്രത്തോളം മൌനം ഞാന്‍ പറയുന്നു!!
.
.
.
.

ea jabbar said...

മതം മനുഷ്യനെ മൃഗമാക്കുന്നു എന്നു ഞാന്‍ പറയില്ല. മൃഗങ്ങള്‍ എന്നോടു പ്രതിഷേധിക്കും!

Unknown said...

ഇതു് പോര്‍ണോഗ്രഫിയാണു്, ആ പെണ്‍കുട്ടി പര്‍ദ്ദ ധരിച്ചിട്ടില്ല എന്നൊക്കെ കമന്റ് ചെയ്യാന്‍ നിത്യസാക്ഷി, നാജ്, ഇസ്ലാം വിചാരം മുതലായ ദൈവത്തിന്റെ പ്രതിനിധികളെ ഒന്നും കാണുന്നില്ലല്ലോ?

എന്തു് പറയാന്‍? എന്തു് പറഞ്ഞിട്ടെന്തു് കാര്യം? ബുദ്ധിഭ്രമം ബാധിച്ചവരോടു് സംസാരിച്ചിട്ടെന്തു് ഫലം?

മനുഷ്യനു് എങ്ങനെ ഇത്രമാത്രം‍ അധമനാവാന്‍ പറ്റും എന്ന ചോദ്യത്തിന്റെ ആദ്യത്തെ മറുപടിയാണു് മതം! ദൈവത്തിന്റെ പേരും പറഞ്ഞുകൊണ്ടു് നടക്കുന്ന നീചന്മാര്‍!

nalan::നളന്‍ said...
This comment has been removed by the author.
nalan::നളന്‍ said...

ഈ രംഗങ്ങള്‍ ഇങ്ങ് കര്‍ണ്ണാടകത്തിലും താമസിക്കാതെ കാണാന്‍ പറ്റും..ഇമ്മാതിരി ഫാസിസം രണ്ടാം അധ്യായത്തിലാണു കര്‍ണ്ണാടകത്തില്‍, സ്റ്റേറ്റ് സ്പോണ്‍സേഡ് ഫാസിസം..

It is high time religion is stripped off the holy cow status..
The society today needs atheists..yes others are just waste..

The Kid said...

മനുഷ്യര്‍ ഏറ്റവും ഹീനമായ കാര്യങ്ങള്‍ ഏറ്റവും സന്തോഷത്തോടെ ചെയ്യുന്നത് അത് മതത്തിന്റെ പേരിലാവുമ്പോഴാണ് എന്ന് കേട്ടിട്ടില്ലേ? Religion brings out the beast in you എന്ന സത്യം നാം പഠിക്കാന്‍ ഇനിയും എത്ര ദുആ മാരുടെ രക്തം ഒഴുകണം‍?