അസ്തമയ സൂര്യന്‍റെ രശ്മിതന്‍ പൂങ്കയ്യില്‍
വിസ്മയ പ്രഭ വിതറും മോഹിനീനിന്‍
വദനമാം മധു കിനിയും പുഷ്പത്തില്‍ നിറയുന്ന
മൃദു ഹസിത ഭാവത്തിനര്‍ത്ഥമെന്ത്
ഹൃദയ മൃദു തന്ത്രികളില്‍ രോമാഞ്ചമായ നിന്‍
ശ്രുതി മധുര മൊഴികള്‍ തന്‍ രൂപം പോലെ
കരചലനമന്നനടയെല്ലാം നിനക്കാരോ
മനസറിഞ്ഞധികമായ് തന്നതാണോ
പ്രത്യക്ഷമല്ലെന്‍റെ പ്രേമര്‍ദ്ര മാനസം
നിഴല്‍ വീണു നിറം പോയ നിലാവ് പോലെ
വെമ്പുകയാണതു പൊട്ടിചിരിക്കുവാന്‍
മൊട്ടിട്ടു നില്‍ക്കുന്ന മുല്ല പോലെ
1 comment:
ഇതു ഞാന്‍ 1995 ല്‍ +2 ല്‍ പഠിക്കുന്ന സമയത്ത് എഴുതിയതാണ് എന്‍റെ സുഹൃത്തും കവിയുമായ നിസാമിനു പോലും ഇതിഷ്ട്ടപ്പെട്ടു!!!!! എന്‍റെ ബാക്കി കവിതകളെല്ലാം മലയാളം dictionary നോക്കി എഴുതിയതാണെന്നാ അവന്‍ പറയുന്നത് (അവനത് എങ്ങിനെ മനസിലായോ....... ആവോ...)
Post a Comment