Thursday, February 19, 2009

ശബരിമല ബസ്സ് അപകടം, 12 പേര്‍ മരിച്ചു.



ശബരിമലയില്‍ ഒരു വര്‍ഷം 5,00,00,000 ക്കു മുകളില്‍ തീര്‍ഥാടകര്‍ എത്തുന്നുവെന്ന് പറയുന്നു. 

കേവലം 12 ഭക്തരെ സംരക്ഷിക്കാന്‍ കഴിയാത്ത അയ്യപ്പന്‍ ഈ അഞ്ചു കോടി ഭക്തരെ എങ്ങിനെ സംരക്ഷിക്കുമെന്നാണ് എനിക്ക് മനസിലാവാത്തത്.

Wednesday, February 11, 2009

ലാവലിന്‍ - കഥാസാരം

ലാവലിന്‍ ഒറ്റ നോട്ടത്തില്‍




കൂടുതല്‍ വിവരങ്ങള്‍ - ചര്‍ച്ച ഇവിടെ


ഗൂഢാലോചന തുടങ്ങിവച്ചത് ജി.കാര്‍ത്തികേയന്‍ ഫലം അനുഭവിച്ചത് പിണറായി വിജയന്‍
ഏഷ്യാനെറ്റ് ന്യൂസില്‍ വന്ന വാര്‍ത്ത‍



-----------------------------------
കഥാസാരം
-----------------------------------


10 ആഗസ്റ്റ് 1995

മന്ത്രി - ശ്രി. സി.വി.പത്മരാജന്‍ (UDF)


കാലപ്പഴക്കം ചെന്ന പള്ളിവാസല്‍, സെംഗുളം, പന്നിയാര്‍ എന്നീ ജലവൈദ്യുതി പദ്ധതികള്‍ പുതുക്കിപ്പണിയാനുള്ള കനേഡിയന്‍ ധനസഹായം ലഭ്യമാക്കാനുള്ള ഒരു MOU (Memorandum of Understanding - പരസ്പര ധാരണാപത്രം) Export Development Corporation of Canada യുമായി 1995 ആഗസ്റ്റ് 10 തീയതി അന്നത്തെ വൈദ്യുതി മന്ത്രി സി.വി.പത്മരാജന്‍ ഒപ്പുവച്ചു (ഇതൊരു സാംബത്തിക കരാര്‍ മാത്രം).


24 ഫെബ്രുവരി 1996

മന്ത്രി - ശ്രി. ജി.കാര്‍ത്തികേയന്‍ (UDF)


കനേഡിയന്‍ സാബത്തിക സഹായം ചെലവഴിക്കുന്നതിനെയും പദ്ധതി പുതുക്കി പ്പണിയുന്നതിന്റേയും മേല്‍നോട്ടം വഹിക്കാന്‍ ശ്രി. ജി.കാര്‍ത്തികേയന്‍ (UDF) SNC lavalin നുമായി മറ്റൊരു കരാര്‍ ഒപ്പുവയ്ക്കുന്നു.ഇത് MOU (ധാരണാപത്രം) അല്ല ‘കണ്‍സട്ടന്‍സി’ കരാര്‍ ആണ്.


6 ജൂലൈ 1998

മന്ത്രി - ശ്രി.പിണറായി വിജയന്‍‌ (LDF)


ലാവലിനുമായി നേരത്തേയുണ്ടാക്കിയിരുന്ന കരാറില്‍ രണ്ടു പ്രധാന കൂട്ടിചേര്‍ക്കലുകള്‍ നടത്തി. അതിന്‍ പ്രകാരം യന്ത്രസാധനങ്ങള്‍ സപ്ലൈ ചെയ്യേണ്ട ചുമതലകൂടി SNC Lavalin നെ ഏള്‍പ്പിച്ചു. കൂടാതെ സഹായ ധനമായി നേരത്തേ ഏറ്റിരുന്ന 43 കോടിക്ക് പകരം 98 കോടി
നല്‍കണമെന്നും, അത് മലബാറിലെ ക്യാസര്‍ ആശുപത്രിക്ക് വേണ്ടിയായിരിക്കണമെന്നും നിശ്ചയിച്ചു

‘കണ്‍സട്ടന്‍സി’ കരാര്‍ ‘സപ്ലൈ’ കരാറായി മാറുന്നു


ഈ 98 കോടി രൂപ ലാവലിന്‍ നമുക്ക് എന്തിന് തരണം?

അത് ലാവലിന്റെ ഒരു സന്തോഷം, സൗകര്യം പോലെ ആളുകള്‍ ഇതിനെ കോഴപ്പണം, ധനസഹായം, ഗ്രാന്‍റ്, കൈകൂലി,കിക്ക് ബാക്ക്, കമ്മീഷന്‍ എന്നിങ്ങനെ വിശേഷിപ്പിക്കുന്നു. സാധാരണ ഇങ്ങനെ കിട്ടുന്ന പണം നാം മറ്റു ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി ചിലവഴിക്കുന്നു.



ഇനി മലബാര്‍ ക്യാസര്‍ ആശുപത്രി

ആകെ പദ്ധതി ചെലവ് - 103 കോടി (Estimated)
സര്‍ക്കാര്‍ സംഭാവന - 5 കോടി
SNC Lavalin വഴി കിട്ടിയ സഹായ ധനം - 13 കോടി


കണ്‍സള്‍ട്ടന്റ് - SNC Lavalin
നിര്‍മ്മാണ ചുമതല - Technicalia Consultants (ചെന്നൈ)


കോടിയേരിയുടെ പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഈ ആശുപത്രി സാങ്കേതികമായി സര്‍ക്കാറിന്റെ കീഴിലാണെങ്കിലും ഒരു ചാരിറ്റബ്‌ള്‍ സൊസൈറ്റിയുടെ കീഴിലാണ് ഇത് രജിസ്റ്റര്‍ ചെയ്യപ്പെട്ടിരിക്കുന്നത് അതായത് സര്‍ക്കാരിനു ഇതില്‍ ഇടപെടാന്‍ കഴിയില്ല എന്ന് പറയപ്പെടുന്നു


ചോദ്യങ്ങള്‍

1) ബാക്കി പണം SNC lavalin നിന്നും കിട്ടിയോ? (98 കോടി - 13 കോടി = 85 കോടി)

2) എവിടുത്തെ കണക്കില്‍ ഉള്‍ക്കൊള്ളിച്ചു ? വൈദ്യുതി പദ്ധതിയുടെ കണക്കിലൊന്നും ഈ തുകവന്നിട്ടില്ല.

ഇത് പിണറായി മോഷ്ട്ടിച്ചതായി കരുതുന്നു എന്നാല്‍ ഈ കണക്കുകള്‍ സൂക്ഷിക്കേണ്ടത് Technicalia Consultants ആണെന്ന് സര്‍ക്കാര്‍ പറയുന്നു Technicalia യില്‍നിന്നും ഈ വിവരങ്ങള്‍ ലഭ്യമല്ല


3) 242 കോടി രൂപക്കു ലാവലിന്‍ ചെയ്യാമെന്ന് ഏറ്റ കരാര്‍ 374.5 കോടിക്ക് എന്തിന് ചെയ്യിച്ചു?

(132.5 കോടി രൂപ യാതൊരു കാരണവുമില്ലാതെ ലാവലിനു നല്‍കി)

പണി കഴിഞ്ഞിട്ടും വൈദ്യുതി ഉല്പാദനം ഒരു വാട്ട് പോലും അധികരിച്ചില്ല എന്നും ഈ പ്ലാന്റുകളില്‍നിന്നും 1000കോടി രൂപയുടെ വൈദ്യുതി ഉദ്പാദിപ്പിക്കപ്പെട്ടു എന്നും പറയപ്പെടുന്നു


4. നമ്മുടെ നികുതി പണംകൊണ്ട് ഉണ്ടാക്കിയ (374.5 കോടി) ഒരു പദ്ധതിക്ക് പ്രത്യുപകാരമായി ലഭിച്ച കനേഡിയന്‍ സഹായനിധി (98 കോടി രൂപ) സര്‍ക്കാരിലേക്ക് മുതല്‍ കൂട്ടാതെ ഒരു സ്വകാര്യ സ്ഥാപനത്തെ എന്തിന് ഏല്പിച്ചു?


1996 കാലഘട്ടത്തിലെ പ്ലാനിംഗ് ബോര്‍ഡ് അംഗങ്ങളായിരുന്നു ശ്രി.കെ.വിജയച്ചന്ദ്രന്റെയും ശ്രി.ശംഭു മൂര്‍ത്തിയുടെയും നിഗമനങ്ങള്‍ .

1. SNC Lavalin നുമായുണ്ടാക്കിയ കരാര്‍ തുക വളരെ കൂടുതലാണ്.
2. കണ്‍സള്‍ട്ടന്റായ SNC Lavalin നെ സപ്ലൈ കരാറുകാരന്‍ കൂടിയാക്കുന്നത് തെറ്റായ നടപടി ക്രമത്തിലൂടെയാണ് , ഭാവിയില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കും.
3. ഈ പദ്ധതിക്കാവശ്യമായ അറ്റകുറ്റപ്പണികള്‍ വൈദ്യുതി ബോര്‍ഡിന് വിദേശ സഹായമില്ലാതെ തന്നെ 100 കോടി രൂപ ചെലവിനുള്ളില്‍ ചെയ്തെടുക്കാവുന്നതേയുള്ളൂ.


അന്നത്തെ ഊര്‍ജ്ജ സെക്രട്ടറി ശ്രി വരദാചാരി IAS പറഞ്ഞത്

വൈദ്യുതി ബോര്‍ഡിന്റെ പദ്ധതി-കരാറിനെ ഒരാശുപത്രിക്ക് വേണ്ടി വിലപേശുന്നത് 1948 ലെ ഇന്‍ഡ്യന്‍ ഇലക്ട്രിസിറ്റി ആക്ടിനു വിരുദ്ധമാണ്


ശ്രി.പിണറായി വിജയന്‍റെ മറുപടി (ഫയലില്‍ രേഖപ്പെടുത്തിയത്)

വരദാചാരി IAS ന്റെ 'തല' പരിശോധിക്കപ്പെടേണ്ടതാണ്


ശ്രി തോമസ് ഐസക്കിന്റെ ലേഘനം
(പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ നവീകരണ കരാറുമായി മലബാര്‍ ക്യാന്‍സര്‍ സെന്‍റര്‍നു ബന്ധമില്ല)

പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ നവീകരണ കരാറിന്റെ ഭാഗമേയല്ല 98 കോടിയുടെ വിദേശ ധനസഹായംകൊണ്ട്‌ നിര്‍മ്മിക്കാന്‍ തീരുമാനിച്ച മലബാര്‍ ക്യാന്‍സര്‍ സെന്റര്‍. കരാര്‍പ്രകാരം ലാവലിന്‍വഴി വാങ്ങുന്ന വിദേശ സാധനസാമഗ്രികളുടെ വില 131 കോടി രൂപയല്ലേ വരൂ. ഇതിനായി 98 കോടി രൂപ സംഭാവന ആരെങ്കിലും തരുമോ? പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ നവീകരണ പരിപാടി സംബന്ധിച്ച്‌ സര്‍ക്കാര്‍ ഇറക്കിയ വിശദമായ ഉത്തരവില്‍ ഒരിടത്തുപോലും മലബാര്‍ ക്യാന്‍സര്‍ സെന്ററില്ല. കാര്‍ത്തികേയനുണ്ടാക്കിയ എം.ഒ.യുവിലോ അടിസ്ഥാന കരാറിലോ പിണറായി വിജയന്റെ കാലത്ത്‌ ഒപ്പിട്ട അഡന്‍ഡം (അനുബന്ധം) കരാറിലോ ഇതുസംബന്ധിച്ച്‌ പരാമര്‍ശമില്ല. പിന്നെ എവിടെനിന്നാണ്‌ മലബാര്‍ ക്യാന്‍സര്‍ സെന്ററിന്റെ ചര്‍ച്ച ആരംഭിക്കുന്നത്‌.
ഉത്തരം കേട്ടാല്‍ നിങ്ങള്‍ അമ്പരക്കും. യു.ഡി.എഫിന്റെ കാലത്ത്‌ ആവിഷ്‌കരിച്ച്‌ നടപ്പാക്കിത്തുടങ്ങിയ കുറ്റിയാടി ജലസേചന പദ്ധതിയുമായി ബന്ധപ്പെട്ടാണ്‌ മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ ആദ്യമായി കടന്നുവരുന്നത്‌. എന്നെയും വിസ്‌മയിപ്പിച്ച ഒരു അറിവായിരുന്നു ഇത്‌. കുറ്റിയാടി എക്‌സ്റ്റന്‍ഷന്‍ പദ്ധതിയുടെ കരാറെല്ലാം യു.ഡി.എഫിന്റെ കാലത്താണ്‌ ഒപ്പുവെച്ചതെങ്കിലും ഇന്ത്യയിലെ കോണ്‍ട്രാക്‌ടര്‍മാരുടെ വീഴ്‌ചകൊണ്ട്‌ പണി മുടങ്ങിക്കിടക്കുകയായിരുന്നു. പിണറായി വിജയന്‍ മന്ത്രിയായപ്പോഴാണ്‌ ഈ പദ്ധതിക്ക്‌ വീണ്ടും ജീവന്‍ വന്നത്‌.
1996 ഒക്ടോബറില്‍ കാനഡ സന്ദര്‍ശനവേളയില്‍ കുറ്റിയാടി പദ്ധതി സംബന്ധിച്ച അവലോകനയോഗം നടന്നു. കുറ്റിയാടി പദ്ധതിയുമായി ബന്ധപ്പെട്ട്‌ ഏതാണ്ട്‌ 36 കോടി രൂപയുടെ മലബാറിലെ വൈദ്യുതി വിതരണശൃംഖല മെച്ചപ്പെടുത്തുന്നതടക്കമുള്ള ആവശ്യങ്ങള്‍ക്ക്‌ ഇതിന്‌ അനുബന്‌ധമായി വിദേശസഹായം ലഭ്യമാക്കുന്നതിനെക്കുറിച്ചും യോഗത്തില്‍ ചര്‍ച്ച നടന്നു. ഇതിനു തുടര്‍ച്ചയായി ലാവലിന്‍ പ്രതിനിധികള്‍ പറഞ്ഞകാര്യം യോഗത്തിന്റെ മിനുട്‌സില്‍ ഉണ്ട്‌. മലബാറില്‍ അത്യന്താധുനിക ക്യാന്‍സര്‍ ആസ്‌പത്രി സ്ഥാപിക്കുന്നതിന്‌ വിദേശ സഹായം ലഭ്യമാക്കുന്നതിന്‌ തങ്ങള്‍ പരിശ്രമിക്കാമെന്ന്‌ ഈ ചര്‍ച്ചാവേളയിലാണ്‌ ആദ്യമായി ലാവലിന്‍ നിര്‍ദേശിക്കുന്നത്‌




കേരളത്തിലെ വൈദ്യുതി ഉല്‌പാദനം വര്‍ധിപ്പിക്കുന്നതിനെക്കുറിച്ച്‌ പഠിച്ച്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ 1996ലെ എല്‍.ഡി.എഫ്‌. സര്‍ക്കാര്‍ നിയോഗിച്ച വിദഗ്‌ധസമിതിയുടെ അധ്യക്ഷനായിരുന്ന പരേതനായ മുന്‍ പൊളിറ്റ്‌ബ്യൂറോ അംഗം ഇ. ബാലാനന്ദന്‍ 2005ല്‍ സി.പി.എം. ജനറല്‍സെക്രട്ടറി പ്രകാശ്‌ കാരാട്ടിനയച്ച കത്തുകളുടെ പ്രസക്ത ഭാഗം (മാതൃഭൂമി )

അങ്ങനെയൊരു കത്ത്‌ അയച്ചിട്ടില്ല എന്ന് CPM നേതൃത്വം പറയുന്നു

യന്ത്രോപകരണങ്ങളുടെ അറ്റകുറ്റപ്പണിയില്‍ സംഭവിച്ച വിവിധ സാങ്കേതികപ്പിഴവുകളുടെ ഫലമായി നവീകരണത്തിന്‌ മുമ്പുണ്ടായിരുന്ന ഉല്‌പാദനനിലപോലും കൈവരിക്കാന്‍ കഴിയാത്തതുമൂലം നവീകരണജോലികള്‍ക്കായി ചെലവഴിച്ച 374.5 കോടി രൂപ മുഴുവനായും പാഴായിപ്പോയി'' എന്ന അക്കൗണ്ട്‌ ജനറലിന്റെ റിപ്പോര്‍ട്ടിനെ പരാമര്‍ശിച്ച്‌ കത്തില്‍ പറയുന്നത്‌ ഇങ്ങനെ. ''നാം ഗൗരവമായ തെറ്റ്‌ ചെയ്‌തിരിക്കുന്നു എന്ന്‌ പറയാതെ വയ്യ. കനേഡിയന്‍ കമ്പനിയുമായി കരാറുണ്ടാക്കിയത്‌ തെറ്റായ ഒരു രാഷ്ട്രീയതീരുമാനമായിരുന്നു. എന്നു മാത്രമല്ല, പദ്ധതിനടത്തിപ്പും കരാറില്‍ ഏര്‍പ്പെടലും സംബന്ധിച്ച സാധാരണമായ വ്യവസ്ഥാപിത സമ്പ്രദായങ്ങളെയും നടപടിക്രമങ്ങളെയാകെ നിന്ദിക്കുന്ന തരത്തിലുമായിരുന്നു''.

കത്ത്‌ തുടരുന്നു ''വൈദ്യുതി മേഖലയിലെ ജീവനക്കാരും വിദഗ്‌ധരും ധാരണാപത്രസമ്പ്രദായം അവസാനിപ്പിക്കണമെന്ന്‌ ശക്തമായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. നമ്മുടെ പാര്‍ട്ടിയും അതിനെ എതിര്‍ത്തുപോന്നു..... എന്നാല്‍ കേരളത്തില്‍ സി.പി.എം. മന്ത്രിസഭ വന്ന ഉടനെ ധാരണാപത്രസമ്പ്രദായം അവലംബിക്കുകയെന്ന കോണ്‍ഗ്രസ്സിന്റെ അതേ പാതയിലൂടെ സഞ്ചരിച്ചുകൊണ്ട്‌ ടെന്‍ഡറുകള്‍ ഒഴിവാക്കി ഇലക്‌ട്രോ മെക്കാനിക്കല്‍ യന്ത്രസാമഗ്രികള്‍ ക്ലിപ്‌ത വിലയുടെ അടിസ്ഥാനത്തില്‍ നല്‍കാന്‍ ഇടനിലക്കാരനുമായി ധാരണയുണ്ടാക്കുകയും ചെയ്‌തു''.

''മലബാര്‍ കാന്‍സര്‍ സെന്ററിനായി എസ്‌.എന്‍.സി. നല്‍കാമെന്നേറ്റ ഗ്രാന്റിന്റെ ആകര്‍ഷണീയത ഒഴിച്ചു നിര്‍ത്തിയാല്‍ ഈ വിഷയത്തിലും നമ്മുടെ സര്‍ക്കാര്‍ നിയമിച്ച കമ്മിറ്റിയുടെ ശുപാര്‍ശകള്‍ തള്ളിക്കളയുന്നതിനുള്ള ആധികാരികമായ വിശദീകരണങ്ങളൊന്നും എനിക്കൊരിക്കലും കേള്‍ക്കാന്‍ കഴിഞ്ഞിട്ടില്ല. ബോര്‍ഡ്‌ ഇക്കാര്യം സംസ്ഥാനസര്‍ക്കാറിന്‌ നല്‍കിയ കുറിപ്പില്‍ വ്യക്തമാക്കിയെങ്കിലും എസ്‌.എന്‍.സി.യില്‍ നിന്ന്‌ ലഭ്യമാക്കുന്ന ഗ്രാന്റ്‌ ഉറപ്പാക്കുന്ന ഒരു കരാറും സര്‍ക്കാറിനുണ്ടാക്കാന്‍ കഴിഞ്ഞില്ല.... ആത്യന്തികമായി വന്‍നഷ്ടത്തിന്റെയും കേടുപാടുകളുടെയും ബാധ്യത സംസ്ഥാനവും രാജ്യവും ഏറ്റെടുക്കുകയാണ്‌. ഒപ്പം നമ്മുടെ പാര്‍ട്ടിയുടെ മുഖവും....''.



വിവരങ്ങള്‍ക്ക് കടപ്പാട്

സര്‍ക്കാര്‍ കാര്യം
മലബാര്‍ ക്യാന്‍സര്‍ സെന്റര്‍: സിഏജി പറഞ്ഞതും പറയാത്തതും (SNC Lavalin)

സര്‍ക്കാര്‍ കാര്യം - കമന്‍റുകള്‍

Asianet News

Tuesday, February 10, 2009

ചിത്ര, ശില്പ പ്രദര്‍ശനം

പ്രിയ സുഹൃത്തുക്കളേ,

എന്‍റെ പ്രിയ സുഹൃത്തും യുവ ശില്പ്പിയുമായ അനൂപ് ന്‍റെ ശില്പ്പങ്ങളുടെ യും, അനൂപിന്‍റെ സുഹൃത്തുക്കളായ ബിവീഷ് (ചിത്രകാരന്‍), ഗ്രീഷ്മ ഗോപാലന്‍ (ചിത്രകാരി) എന്നിവരുടെ ചിത്രങ്ങളുടെയും പ്രദര്‍ശനം 15 Feb 2009 വൈകിട്ട് 5 മണി മുതല്‍ എറണാകുളം ദര്‍ബാര്‍ ഹാളില്‍ വച്ചു നടത്തപ്പെടുന്നു. ഈ പ്രദര്‍ശനം കാണുവാന്‍ എല്ലാ കലാ സ്നേഹികളെയും സുഹൃത്തുക്കളെയും ക്ഷണിക്കുന്നു അനൂപിന്‍റെ ചില വര്‍ക്കുകള്‍ താഴെ

 














അനു‌ (അനൂപ് ആന്‍റണി)
Mob +91 9446 131 842



Friday, February 6, 2009