Sunday, October 19, 2008

പിച്ചക്കാരുടെ ഹരിതവിപ്ലവം





ഫോട്ടോ കടപ്പാട് - pratyush.instablogs.com/





ഇവിടെ പട്ടിണിയാണെന്നും, ആഹാരമായി  തരുന്ന ഭിക്ഷ കുറച്ചു കൂടുതല്‍ തരണമെന്നും ഭരണപക്ഷം

യാചനക്കു ദൈന്യത പോരെന്നും, ഞങ്ങള്‍ ആണെങ്കില്‍ ഇതിലും നന്നായി യാചിക്കുമെന്നു പ്രതിപക്ഷം

ഇരു പക്ഷങ്ങളുടെയും യജമാനന്മാര്‍ താമസിക്കുന്ന കൊട്ടാരത്തിനുമുന്പില്‍ കിടന്നു യാചിക്കാന്‍ പിരിവെടുത്തു യാത്രയാകുന്ന ഭരണപക്ഷം

ഭിക്ഷ ചോദിച്ചു പോയ സമയം ശരിയല്ലെന്ന് പറഞ്ഞ് അലമുറയിടുന്ന പ്രതിപക്ഷം

ഇതിനിടയില്‍ ഇവിടെ വിളഞ്ഞു കൊയ്തെടുത്ത നെല്ല് സംഭരിക്കാന്‍ സംവിധാനം ഇല്ലാതെ, ബാക്കിയുള്ളവ കൊയ്യാന്‍ സമ്മതിക്കാതെ അവ കിളിര്‍ത്ത് നാടെങ്ങും ഹരിതാഭമായി

ഒരു പക്ഷെ ഇതാവാം നമ്മുടെ ഹരിതവിപ്ലവം