Wednesday, August 6, 2008

സിമിയെ എന്തിന് നിരോധിക്കണം?


സിമിയുടെ മുദ്രാവാക്യം
അള്ളാഹു ആണ് നമ്മുടെ ദൈവം
ഖുറാന്‍ ആണ് നമ്മുടെ ഭരണഘടന
മുഹമ്മദ് ആണ് നമ്മുടെ നേതാവ്
ജിഹാദ് ആണ് നമ്മുടെ വഴി
ഷഹാദാ ആണ് നമ്മുടെ അഭിലാഷം


ജിഹാദ് - മുസ്ലിങ്ങളുടെ വിശുദ്ധ യുദ്ധം
ഷഹാദാ - അള്ളാഹു അല്ലാതെ മറ്റൊരു ദൈവം ഇല്ല, മുഹമ്മദ് അല്ലാതെ മറ്റൊരു പ്രവാചകന്‍ ഇല്ല എന്നുള്ള വിശ്വാസം - ലാ ഇലാഹ ഇല്ല അല്ലാഹ്, മുഹമ്മദുര് രസുല്‍ അല്ലാഹ്


ഓരോ സിമി പ്രവര്‍ത്തകന്റെയും റോള്‍ മോഡല്‍


ഒസാമ ബിന്‍ ലാദന്‍

അവര്‍ ചെയ്ത നല്ല കാര്യങ്ങള്‍

2003 November 11

സിമി പ്രസിഡന്‍റ് ഷാഹിദ് ബാദര്‍ ഫലാ എന്ന ആളെ രാജ്യ ദ്രോഹ കുറ്റത്തിന് ദില്ലി പോലീസ് അറസ്റ്റ് ചെയ്യുന്നു


2003 September 12
രണ്ടു സിമി പ്രവര്‍ത്തകര്‍ ഉള്‍പ്പടെ അഞ്ചു നല്ല മനുഷ്യരെ ട്രെയിന്‍ പാളത്തിന്റെ ക്ലിപ്പ് ഊരി മാറ്റിയതിനു വെസ്റ്റ് ബംഗാളില്‍ അറസ്റ്റ് ചെയ്യുന്നു




2003 July 21
രണ്ടു നല്ല സിമി പ്രവര്‍ത്തകരെ ന്യൂ ദില്ലി കോടതി രാജ്യ ദ്രോഹ കുറ്റത്തിന് ശിക്ഷിക്കുന്നു


2003 May 26
ഘട്കൊപര്‍ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് രണ്ടു സിമി പ്രവര്‍ത്തകരെ പോലീസ് മുംബൈയില്‍ അറസ്റ്റ് ചെയുന്നു


2003 May 14
മുംബൈയിലും കേരളത്തിലുമായ് ബോംബ് സ്ഫോടന പരമ്പര പ്ലാന്‍ ചെയ്തുകൊണ്ടിരുന്ന (ലഷ്ക്കര്‍ ഇ തോഇബാ ക്കാരുടെ കൂടെ ) മൂന്നു സിമിക്കാരെ മുംബൈ പോലീസ് അറസ്റ്റ് ചെയ്യുന്നു


2004 November 1
ഗുജറാത്ത് മുന്‍ അഭ്യന്ദര മന്ത്രി ഹരീന്‍ പാണ്ട്യയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് മുലാനാ നസ്രുദ്ദിന് എന്ന സിമി പ്രവര്‍ത്തകനെ ഹൈദരാബാദില്‍ അറസ്റ്റ് ചെയ്യുന്നു


2005 July 11
അയോധ്യയില്‍ നടന്ന ജിഹാദുമായി ബന്ധപ്പെട്ട് 6 സിമിക്കാരെ ഉത്തര്‍ പ്രദേശില്‍ അറസ്റ്റ് ചെയ്യുന്നു


2006 October 30
മഹാരാഷ്ട്രയില്‍ ബോംബ് പൊട്ടിച്ചതിനു നൂര്‍ ഉല്‍ ഹൂധാ എന്ന സിമിക്കാരനെ പോലീസ് അറസ്റ്റ് ചെയ്യുന്നു (മരിച്ചവര്‍ 37 പരുക്കേറ്റവര്‍ 125 )

2006 July 11
മുംബൈയില്‍ വെറും പതിനൊന്നു മിനിട്ട് ഗ്യാപ്പിനിടയില്‍ ഏഴ് വ്യത്യസ്ത സ്ഥലങ്ങളില്‍ ബോംബുപൊട്ടിച്ചു ഇരുനൂറു ആളുകളെ കൊന്നും ആയിരത്തോളം ആളുകളെ പരുക്കേല്‍പ്പിച്ചും സിമിക്കാര്‍ അവരുടെ രാജ്യ സ്നേഹം പ്രകടമാക്കുന്നു


2006 July 21
മുംബൈയില്‍ ബോംബ് പൊട്ടിച്ചതിനു മൂന്നു സിമിക്കാരെ അറസ്റ്റ് ചെയ്യുന്നു


2008 July 25
ബാഗ്ലൂരില്‍ നടന്ന ബോംബ് സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഇന്ത്യന്‍ മുജാഹിദിന്‍ (സിമിയുടെ പുതിയ പേര്) എന്ന സന്ഖടന ഏറ്റെടുക്കുന്നു
(മരിച്ചവര്‍ 2 പരുക്കേറ്റവര്‍ 200)













2008 July 26

ബാഗ്ലൂരില്‍ പൊട്ടിച്ചത് പോരാതെ അഹമ്മദാബാദില്‍ പിന്നെയും ബോംബ് സ്ഫോടനം (മരിച്ചവര്‍ 56 പരുക്കേറ്റവര്‍ 200)

ഇത്രേം അല്ലേ സിമി ചെയ്തോള്ളൂ വേറൊന്നും ചെയ്തില്ലല്ലോ അതിനവരെ നിരോധിക്കണോ????








J A I H I N D

13 comments:

Anil said...

ജയ് ഹിന്ദ്‌

Joker said...

ശ്രീ.അനില്‍

വളരെ പ്രസക്തമായ വാദം തന്നെ താങ്കളുടേത്.കാരണം ഇത്രയും കൊടും ഭീകരതകള്‍ ചെയ്ത സിമിയെ എന്ത് കൊണ്ടും നിരോധിക്കേണ്ടത് തന്നെയാണ്.പക്ഷെ ഡല്‍ഹി ഹൈക്കോടതി ട്രിബ്യൂണല്‍ ഗീതാ മിത്തലിന് എന്ത് പറ്റി എന്നാണ് എനിക്ക് മനസ്സിലാവാത്തത്.അവര്‍ ഈ ഭീകര സംഘടനയുടെ നിരോധം നീക്കിരിയിരിക്കുന്നു.കഷ്ടം തന്നെ.

ഓടോ.
ഇന്നത്തെ വാര്‍ത്ത
ന്യൂഡല്‍ഹി : ആര്‍.എസ്.എസ്സിനെ നിരോധിക്കണമെന്ന എസ്/പി.രാഷ്ട്രീയ ജനദാദള്‍ കക്ഷികളുടെ ആവശ്യത്തിന് കോണ്‍ഗ്രസ്സിനെ പിന്തുണ.മൂന്നു തവണ നിരോധിച്ച ആര്‍.എസ്.എസിനെ വീണ്ടും നിരോധിക്കണമെന്ന് പറയുന്നതില്‍ കഴമ്പില്ലായ്കയില്ലെന്ന് കോണ്‍ഗ്രസ്സ് വക്താവ് പറഞ്ഞു.

reshma said...

അനില്‍, നിങ്ങള്‍ എഴുതിയിരിക്കുന്ന നിര്‍വചനങ്ങളില്‍ രണ്ടു വലിയ തെറ്റുകളുണ്ട്.

ജിഹാദ്: നിശ്ചിത ലക്ഷ്യത്തിനായുള്ള ആത്മാര്‍ഥ ശ്രമം.(മുസ്ലീകള്‍ ദൈവികമായി കരുതുന്ന ഖുറ്‌ആനില്‍ ഈ പദം ഉപയോഗിച്ചിരിക്കുന്ന സന്ദര്‍ഭങ്ങള്‍ അനിലിന് ഗൂഗിളില്‍ എളുപ്പം കണ്ടെത്താവുന്നതേയുളൂ).

ഷഹാദാ: ദൈവമല്ലാതെ മറ്റൊരു ആരാധ്യനുമില്ല, മുഹമ്മദ് ദൈവത്തിന്റെ പ്രവാചകനാകുന്നു എന്ന വിശ്വാസത്തിന്റെ സാക്ഷ്യപ്പെടുത്തല്‍.

Anil said...

jihad - striving in the way of Allah, a Muslim holy war or spiritual struggle against infidels

Shahada - The Shahada is the Muslim declaration of belief in the oneness of God and acceptance of Muhammad as his prophet.

എന്നൊക്കെയാണ് സേര്‍ച്ച് ചെയ്തപ്പം കിട്ടിയത്
രേഷ്മ പറഞ്ഞതുപോലെ എനിക്ക് വലിയ തെറ്റു പറ്റിയിട്ടുണ്ടോ?

കണ്ണൂസ്‌ said...

ജോക്കര്‍,

മുന്നില്‍ വരുന്ന പേപ്പറുകളുടേയും, വാടകക്കെടുത്ത സാക്ഷികളുടേയും ബലത്തില്‍ മാത്രം വിധി പറയുന്ന ഇന്ത്യന്‍ ജുഡീഷ്യറി സ്വഭാവത്തേയും ചോദ്യം ചെയ്യേണ്ടതുണ്ട്. കോടതി വിധികള്‍ ഉണ്ടാക്കുന്ന സാമൂഹിക ആഘാതത്തെക്കുറിച്ച് ന്യായാധിപര്‍ ബോധവാന്മാര്‍ ആയേ പറ്റൂ. ന്യായാധിപന്‍, ന്യായത്തിന്റെ അധിപന്‍ ആയിരിക്കണം - നിയമ പുസ്തകങ്ങളുടെ ഇന്റര്‍പ്രെറ്റര്‍ ആവരുത്.

സ്വാശ്രയ വിദ്യാഭ്യാസ നിയമത്തില്‍ കേരള ഹൈക്കോടതിയിലെ ഒരു ജഡ്‌ജിന്റെ തുടര്‍ച്ചയായ വിധിയെഴുത്തുകളും ഈ വെളിച്ചത്തില്‍ തന്നെ കാണണം.

അനില്‍@ബ്ലോഗ് // anil said...

“അള്ളാഹു ആണ് നമ്മുടെ ദൈവം
ഖുറാന്‍ ആണ് നമ്മുടെ ഭരണഘടന
മുഹമ്മദ് ആണ് നമ്മുടെ നേതാവ്
ജിഹാദ് ആണ് നമ്മുടെ വഴി
ഷഹാദാ ആണ് നമ്മുടെ അഭിലാഷം “

അനില്‍,
ഈ മുദ്രാവാക്യങ്ങളില്‍ എന്തു രാജ്യദ്രോഹമാണുള്ളതു?

ഈ പൊസ്റ്റിന്റെ അന്തസത്തതന്നെ ചോര്‍ന്നുപോകുന്നു.

സിമി നിരോധിക്കപ്പെടേണ്ടതുതന്നെയാണു, പക്ഷെ ഈ മുദ്രാ‍വാക്യങ്ങള്‍ക്കതില്‍ പങ്കുണ്ടെന്നു തോന്നുന്നില്ല.

Ziya said...

സിമിയെ നിരോധിക്കണമെന്നതില്‍ അഭിപ്രായ വ്യത്യാസമില്ല. അവര്‍ നിരോധിക്കപ്പെടേണ്ടവര്‍ തന്നെ. കാരണം ദൈവത്തിന്റെയും പ്രവാചകന്റെയും പേരില്‍ അവര്‍ക്ക് അഹിതമായത് പ്രവര്‍ത്തിക്കുന്നവരാണവര്‍.

ജിഹാദ് :- സിമിയുടെയോ ഒസാമയുടെയോ ജിഹാദല്ല ഖുര്‍‌ആനും പ്രവാചകനും ഉദ്‌ബോധിക്കുന്ന ജിഹാദ്.striving in the way of Allah- ദൈവമാര്‍ഗ്ഗത്തില്‍ പൊരുതുക. അത് കേവലം യുദ്ധമല്ല. സ്വന്തം ശരീരേച്ഛകളോടുള്ള യുദ്ധമാണ് ഏറ്റവും വലിയ വിശുദ്ധയുദ്ധമെന്നാണ് (ജിഹാദ്) പ്രവാചകന്‍ പഠിപ്പിച്ചിട്ടുള്ളത്. ദൈവികമായ നേര്‍മാര്‍ഗ്ഗത്തില്‍ ചരിക്കുക, ദൈവത്തിനും മനുഷ്യനും പ്രിയതരമായത് നടപ്പിലാക്കാന്‍ പരിശ്രമിക്കുക ഇവയൊക്കെയാണ് പണ്ഡിതശ്രേഷ്‌ടന്മാര്‍ ജിഹാദ് എന്ന പദത്തിന നല്‍കുന്ന വിശദീകരണം. അല്ലാതെ നിരപരാധികളെ കൊന്നൊടുക്കാനും അക്രമം വിതക്കാനുമുള്ള പദമെന്നല്ല. ജിഹാദിനെ വിലകുറച്ച് മനസ്സിലാക്കുന്ന സിമിയും മറ്റു തീവ്രവാദികളുമൊക്കെ അതു കൊണ്ട് തന്നെ ഇസ്‌ലാമിന് അപമാനമാണ്.

Shahada - The Shahada is the Muslim declaration of belief in the oneness of God and acceptance of Muhammad as his prophet.

ദൈവത്തിന്റെ ഏകത്വം അംഗീകരിക്കുക, മുഹമ്മദ് ദൈവത്തിന്റെ പ്രവാചകനാണെന്ന് സാക്ഷ്യം വഹിക്കുക എന്നര്‍ത്ഥം. അല്ലാതെ മുഹമ്മദ് അല്ലാതെ മറ്റു പ്രവാചകനില്ല എന്നല്ല.

ദൈവം ഏകനാണെന്നും(അല്ലാഹു എന്ന അറബി പദത്തിന് ദൈവം എന്നു തന്നെയാണര്‍ത്ഥം, ഏകനായ അല്ലാഹു)
ഖുര്‍‌ആന്‍ വഴികാട്ടി (ഇമാം) ആണെന്നും
മുഹമ്മദ് നേതാവാണെന്നും ഉള്ളത് ആഗോളമുസ്‌ലിംകളുടെ അടിസ്ഥാന വിശ്വാസമാണ്. ഈ വിശ്വാസം കൈക്കൊള്ളുവാന്‍ രാജ്യം അനുവദിക്കുന്ന കാ‍ലത്തോളം രാജ്യസ്നേഹത്തിനോ രാജ്യവ്യവസ്ഥകളെ അംഗീകരിക്കുന്നതിനോ ഇത് വിഘാതമാകുന്നില്ലല്ലോ. എല്ലാ ഭീകരതയേയും നാം ഒറ്റപ്പെടുത്തുക.

amaju said...

ജിഹാദ്.. പലരും പലവിധം പറഞ്ഞ് വികലമക്കിയ വാക്ക്.ജിഹാദ് എന്നാൽ സമരം എന്ന് ലളിത മായി പറയാം. മുജാഹിദ് എന്നാൽ
സമരസ്ക്കരൻ എന്നും. ജീവിത സന്ധാ
രണതിനുള്ള സമരത്തെയും ജിഹാദാ‍യി കാണാം. ആ‍ അർഥത്തിൽ നാമെല്ലാം മുജാഹിദുക
ൾ തന്നെ.ഇനി ഖുർ ആനിലെ ജിഹാദിനെ മൂന്നയി കാണാം.ഓന്ന് കല്പനകൾ അനുസരിക്കുന്നതിനും തിന്മകളിൽ നിന്നു വിട്ട്നിൽക്കുന്നതിനും സ്വത്തത്തോട് തന്നെ ചെയ്യുന്ന സമരം,തന്റെ വിശ്വാസവും ആചാരവുമായി ജീവിക്കാനുള്ള അവകാശത്തിനയി സമൂഹത്തോട് ചെയ്യുന്ന ആശയ സമരം, ഇനിയൊന്ന് തന്നെ ജീവിക്കാനനുവദിക്കാത്ത ശത്രുക്കളുമയുള്ള കായിക സമരം.ഇതിൽ ഏത് അവസ്ഥയുടെ പേരിലാണ് ഈ സിമിക്കരും ഇന്ത്യയിലെ മറ്റ് തീ വ്രവാദ സംഖങ്ങളും നിരപരാധികളായ മനുഷ്യരെ ബോംബ് വെച്ച് കൊല്ലുന്നത് എന്ന് ഒന്നു പറഞ്ഞുതരാമോ.ഇന്ത്യയിൽമുസ്ലിമായി ജീവിക്കനുള്ള ചുറ്റുപാടില്ലെന്ന് പറയുമൊ...ലോകത്ത് ഏറ്റവും കൂടുതൽ മുസ്ലിംകളൂള്ള രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ.ഇസ്ലാം ഇവിടെവളർന്നത് സിമിയുടേയോ ലഷ്കറേത്വയ്ബയുടെയോ സഹായം കൊണ്ടല്ലല്ലോ...

ഒരു “ദേശാഭിമാനി” said...

ഒരു ന്യായാധിപനു തെറ്റു പറ്റിക്കൂടാ! അഥവാ തെറ്റുപറ്റിയാല്‍, അതിനു പ്രബലമായ ഒരു കാരണം ആരോപിക്കപ്പെടേണ്ട്തായിട്ടുണ്ട്!

“പാവം .... സിമി!”

Rajeeve Chelanat said...

ഒരു സംഘടനയെ നിരോധിച്ചതുകൊണ്ട് ആ സംഘടന ഇല്ലാതാകുമെങ്കില്‍, സിമിയെ മാത്രമല്ല, പല സംഘടനകളെയും നിരോധിക്കുകതന്നെ വേണം.സംശയമില്ല. പക്ഷേ, ചരിത്രം നമുക്ക് കാണിച്ചുതരുന്നത്, അതല്ലല്ലോ, അനിലേ.

പിന്നെ, രാജ്യദ്രോഹമെന്നൊക്കെ സര്‍ക്കാര്‍ ലേബലൊട്ടിച്ചതുകൊണ്ട് ഒരാളോ, ഒരു സംഘടനയോ രാജ്യദ്രോഹിയാകുമെങ്കില്‍, പല ചരിത്രനായകന്മാരും നമുക്ക് നഷ്ടപ്പെട്ടേനെ. ഗാന്ധിയപ്പൂപ്പനടക്കം.

സിമിയെയോ, ബജ്‌‌രംഗ്‌ദളിനെയോ ഒന്നും നിരോധിക്കുകയല്ല, അവരെ ആശയപരമായി ഇല്ലാതാക്കുകയാണ് വേണ്ടത്.

ഒരു സിമിഫോബിയ വളര്‍ത്തിയെടുക്കുകയാണ് സര്‍ക്കാര്‍. അനുഭവങ്ങളില്‍നിന്ന് ചരിത്ര പാഠങ്ങള്‍ പഠിക്കാന്‍ ശ്രമിക്കുക. അല്ലാതെ, സിമിയും വിശ്വഹിന്ദു-ബജ്‌‌റംഗ്‌ദളും ചെയ്യുന്നപോലെ അനുഭവങ്ങളെ പാളിച്ചകളാക്കുകയല്ല വേണ്ടത്.

അഭിവാദ്യങ്ങളോടെ

ബഷീർ said...

സമൂഹം എത്ര മാത്രം തെറ്റ്ദ്ധരിക്കപ്പെട്ടിരിക്കുന്നു എന്നതിനു തെളിവാണീ പോസ്റ്റും
സിയ കാര്യങ്ങള്‍ വിശദീകരിച്ചിരിക്കുന്നു..

പുകമറകള്‍ ഉണ്ടാക്കി, ഊഹാപോഹങ്ങള്‍ പടച്ച്‌ യഥാര്‍ത്ഥ കുറ്റവാളികള്‍ രക്ഷപ്പെടുന്ന പ്രവണത തുടരുന്നു..

ലൈവ് മലയാളം said...

നല്ല പോസ്റ്റ്!
ഇനിയും പ്രധീക്ഷിക്കുന്നു.


ലൈവ് മലയാളം

Unknown said...

എങ്ങിനെ ന്മ്മുടെ നാട്ടില്‍ തീവ്രവാതം ഇല്ലാതിരിക്കും
നോക്കൂ ഈ വീഡിയൊ:
http://www.youtube.com/KeralaCULTURE
http://www.youtube.com/gujaratCULTURE
http://www.youtube.com/user/BabriMosque
http://www.youtube.com/profile?user=KarnatakaCULTURE