സിസ്റ്റര്‍ അഭയ
സിസ്റ്റര്‍ അനൂപാ മേരി
സിസ്റ്റര്‍ അനൂപാ മേരി
എന്ത് തെറ്റാണ് ഇവര്‍ ചെയ്തത് ?
"പെറ്റമ്മ മറന്നാലും ഞാന്‍ നിന്നെ മറക്കില്ലെന്നുള്ള" അങ്ങയുടെ വാക്കുകളെ വിശ്വസിച്ചതോ?
അതോ
"യേശുവിനെ കര്‍ത്താവ് എന്ന് വായ കൊണ്ട് ഏറ്റുപറകയും ദൈവം അവനെ മരിച്ചവരില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്‍പിച്ചു എന്ന് ഹൃദയം കൊണ്ട് വിശ്വസിക്കയും ചെയ്താല്‍ നീ രക്ഷിക്കപ്പെടും" എന്ന് കരുതിയതുകൊണ്ടോ?
പാപത്തിന്‍റെ ശമ്പളം മരണമാണെന്ന് കേട്ടിട്ടുണ്ട്
സ്വാഭാവിക മരണമാണോ അങ്ങ് ഉദ്ദേശിച്ചത്?
ഒരു പാട് അത്ഭുതങ്ങള്‍ അങ്ങ് ചെയ്തിട്ടുണ്ടല്ലോ
അന്ധന് കാഴ്ച കൊടുത്തു, ബധിരന് സംസാര ശേഷി കൊടുത്തു, മരിച്ചവനെ ഉയര്‍തെഴുന്നെല്‍പ്പിച്ചു, വെള്ളം വീഞ്ഞാക്കി, വെള്ളത്തിലൂടെ നടന്നു അങ്ങിനെ എന്തെല്ലാം !!!!!!!!!!!!!!!!
അത്രയും ബുധിമുട്ടുണ്ടായിരുന്നോ ഈ പാവങ്ങളെ അങ്ങയുടെ സംരക്ഷകരായ ആ കാപാലികന്‍(കാപാലിക) മാരുടെ കയ്യില്‍നിന്നും രക്ഷിക്കാന്‍?
കൃപയും സുരക്ഷിതത്വവും തേടി അങ്ങയില്‍ ജീവിതം സമര്‍പ്പിച്ച ഇവര്‍ക്ക് ഇങ്ങനെ തന്നെ കിട്ടണം .
മഹാ പ്രളയം വഴി ഭൂമിയിലെ സകല മനുഷ്യരെയും മൃഗങ്ങളെയും അങ്ങ് കൊന്നൊടുക്കി എന്നും കേട്ടിട്ടുണ്ട് !!!!
അതിന്റെ ടെക്നിക് ഇപ്പോഴും ഓര്‍മഉണ്ടെങ്കില്‍ ഒന്നു കൂടി ഒന്നു പരീക്ഷിച്ചുകൂടെ അറ്റ് ലീസ്റ്റ് ഇവന്‍മാരിലെങ്കിലും?
ആമേന്‍